UPDATES

ഓട്ടോമൊബൈല്‍

തലകുത്തി വീഴുന്ന രൂപയുടെ മൂല്യം; ഹീറോ ബൈക്കുകൾക്ക് ഒക്ടോബർ 3 മുതൽ വില കൂട്ടും

വിവിധ മോഡലുകൾക്ക് വ്യത്യസ്തമായ നിരക്കിലാണ് വില കൂടുക. ഇത് 900 വരെ വരാമെന്ന് ഹീറോ പറയുന്നു.

ഹീറോയുടെ ബൈക്കുകൾ വാങ്ങാൻ തയ്യാറെടുക്കുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട വാർത്തയാണ് പുറത്തുവരുന്നത്. ഒക്ടോബർ മാസം മുതൽ ഹീറോ ബൈക്കുകൾക്ക് വില കൂടും. ഒക്ടോബർ മൂന്ന് മുതലാണ് വില കൂടുക.

വിവിധ മോഡലുകൾക്ക് വ്യത്യസ്തമായ നിരക്കിലാണ് വില കൂടുക. ഇത് 900 വരെ വരാമെന്ന് ഹീറോ പറയുന്നു.

അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതും രൂപയുടെ മൂല്യം വന്‍തോതിൽ ഇടിഞ്ഞതുമാണ് ഈ വിലക്കയറ്റത്തിന്റെ കാരണമായി ഹീറോ പറയുന്നത്. പല ഘടകഭാഗങ്ങളും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് എന്നതിനാൽ രൂപയുടെ മൂല്യം ഒരു പ്രധാന ഘടകമാണ്. മൂന്നാമത്തെ തവണയാണ് ഹീറോ വാഹനത്തിന്റെ വില വർധിപ്പിക്കുന്നത്.

ഒക്ടോബർ മാസത്തിൽ ഉത്സവസീസൺ വരുന്നതു കൂടി മുന്നിൽക്കണ്ടാണ് ഹീറോ ഈ നടപടിക്ക് മുതിരുന്നത്. ഈ വിലവർധന ഹീറോയുടെ വിൽപനയെ ബാധിക്കാൻ സാധ്യതയില്ല.

ഇന്ത്യൻ വിപണിയിൽ ബൈക്കുകളും സ്കൂട്ടറുകളുമായി 21 മോഡലുകളാണ് ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കുന്നത്. ഡോൺ എച്ച്എഫിനാണ് ഹീറോ മോഡലുകളിൽ ഏറ്റവും വിലക്കുറവുള്ളത്. 37,625 രൂപയാണ് ഈ ബൈക്കിന് വില. ഏറ്റവും വിലക്കൂടുതലുള്ള മോഡൽ കരിസ്മയാണ്. വില 1.10 ലക്ഷം രൂപ. ഡൽഹി ഷോറൂം വിലകളാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍