UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ മാറ്റങ്ങളുമായി ‘ഹീറോ പ്ലെഷര്‍ പ്ലസ് ‘എത്തുന്നു

വനിതകളെ ലക്ഷ്യമിട്ടാണ് പ്ലെഷര്‍ പ്ലസ് ഇറക്കിയിരിക്കുന്നത്. 101 കിലോഗ്രാം മാത്രമാണ് ഭാരം മാത്രമാണ് ഇതിനുള്ളത്. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

ഹീറോ മോട്ടോകോര്‍പ്പ് 110 സിസി എന്‍ജിനില്‍ പുതിയ പ്ലെഷര്‍ പ്ലസ് 110 പുറത്തിറക്കി. മാസ്ട്രോ എഡ്ജ് 125 മോഡലിനൊപ്പമാണ് പ്ലെഷര്‍ പ്ലസ് പുറത്തിറക്കിയത്.പഴയ പ്ലെഷറിലെ 102 സിസി എന്‍ജിന് പകരം 110 സിസി എന്‍ജിനാണ് പുതിയ പ്ലെഷര്‍ പ്ലസ് 110 വാഹനത്തിന് കരുത്തേകുന്നത്. പഴയ പ്ലെഷറില്‍നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ പ്ലെഷര്‍ പ്ലസിനുള്ളത്.

മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കും. ചെറിയ ഡിജിറ്റല്‍ ഡിസ്പ്ലേയോടെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പരിഷ്‌കരിച്ചു.

ഡ്രം ബ്രേക്കാണ് പ്ലെഷര്‍ പ്ലസിന്റെ മുന്നിലും പിന്നിലും ഉപയോഗിക്കുന്നത്. ഇത് ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം സുരക്ഷ വര്‍ധിപ്പിക്കും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകുന്ന 110.9 സിസി എന്‍ജിനാണ് കരുത്തേകുന്നത്.

വനിതകളെ ലക്ഷ്യമിട്ടാണ് പ്ലെഷര്‍ പ്ലസ് ഇറക്കിയിരിക്കുന്നത്. 101 കിലോഗ്രാം മാത്രമാണ് ഭാരം മാത്രമാണ് ഇതിനുള്ളത്. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് പ്ലെഷര്‍ പ്ലസ് ലഭ്യമായി തുടങ്ങും ഷീറ്റ് മെറ്റല്‍ വീല്‍ വകഭേദത്തിന് 47,300 രൂപയും കാസ്റ്റ് വീല്‍ വകഭേദത്തിന് 49,300 രൂപയുമാണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍