UPDATES

ഓട്ടോമൊബൈല്‍

ഒരോ ഒന്‍പത് സെക്കന്‍ഡിലുമാണ് വില്‍പ്പന; ആക്റ്റീവ ചില്ലറക്കാരനല്ല

2012-13ല്‍ 7.3 ലക്ഷം യൂണിറ്റ് വില്‍പ്പന കുറിച്ച ആക്റ്റീവ മൂന്നിരട്ടി വളര്‍ച്ചയോടെ 2017-18ല്‍ 20 ലക്ഷം യൂണിറ്റിലെത്തി

ഹോണ്ടയുടെ വാഹനങ്ങള്‍ക്ക് ജനപ്രീതി വളരെയേറെയാണ്. പ്രത്യേകിച്ച് ആക്റ്റീവ സ്‌കൂട്ടറിന്. ഓരോ ഒന്‍പത് സെക്കന്‍ഡിലും ഒരു ഇന്ത്യന്‍ കുടുംബം ഹോണ്ട ആക്ടീവ സ്വന്തമാക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. ഈ ജനപ്രീതി തന്നെയാണ് പുതിയ റെക്കോര്‍ഡിനൊപ്പം കുതിക്കാന്‍ ഹോണ്ടയെ സഹായിച്ചതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്കും ടൂവീലര്‍ വ്യവസായ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമെന്ന് ഇതിനെ വാഹനം ലോകം വിശേഷിപ്പിക്കുന്നു. ഏഴു മാസത്തിനിടെ 20 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ ഇന്ത്യയിലെ ഏക ടൂവീലര്‍ ബ്രാന്‍ഡ് എന്ന നേട്ടമാണ് ഹോണ്ട ആക്റ്റീവ സ്വന്തമാക്കിയത്. ഓരോ ഒന്‍പത് സെക്കന്‍ഡിലും ഒരു പുതിയ കുടുംബം ആക്റ്റീവ സ്വന്തമാക്കുന്നു. 2001ല്‍ അവതരിപ്പിക്കപ്പെട്ട ആക്ടീവയുടെ വില്‍പ്പന വളര്‍ച്ച ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസത്തിനിടെ മാത്രം 20 ലക്ഷം ഉപഭോക്താക്കളാണ് ആക്ടീവയ്ക്കൊപ്പം കൂടിയത്. ഇന്ത്യന്‍ കുടുംബങ്ങളില്‍ ഒരു ടൂവീലര്‍ ബ്രാന്‍ഡിനും ലഭിക്കാത്ത സ്വീകരണമാണ് ആക്റ്റീവയ്ക്ക്.

അര ദശകത്തിനിടയില്‍ ടൂവീലര്‍ വ്യവസായ രംഗത്ത് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 180 ശതമാനം വളര്‍ച്ച കൈവരിച്ച ആക്റ്റീവയാകട്ടെ ടൂവീലര്‍ പ്രചാരണത്തില്‍ പുതിയ റെക്കോഡിട്ട്. ഇന്ത്യന്‍ ടൂവീലര്‍ രംഗത്ത് മറ്റൊരു ബ്രാന്‍ഡിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. 2012-13ല്‍ 7.3 ലക്ഷം യൂണിറ്റ് വില്‍പ്പന കുറിച്ച ആക്റ്റീവ മൂന്നിരട്ടി വളര്‍ച്ചയോടെ 2017-18ല്‍ 20 ലക്ഷം യൂണിറ്റിലെത്തി. ആക്റ്റീവയോടുള്ള ഇന്ത്യയുടെ പ്രിയം വര്‍ധിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൂവീലറാകാന്‍ ആക്റ്റീവയ്ക്ക് കഴിഞ്ഞത് കാലത്തിനൊത്ത് സവിശേഷതകളില്‍ മാറ്റം വരുത്തിയതോടെയാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂവീലറായി ആക്റ്റീവ തുടരുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ടൂവീലര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ നല്‍കിയ ഉറപ്പ് വെറുതെയല്ലെന്ന് നമുക്ക് കാണാം.

ഹോണ്ടയുടെ 102 സിസി ആക്റ്റീവ 2001ലാണ് അവതരിപ്പിച്ചത്. ആദ്യവര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന നടത്തി. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആക്റ്റീവ സ്‌കൂട്ടര്‍ വിഭാഗത്തില്‍ മുന്നിലെത്തി. 2005 ഡിസംബറോടെ വില്‍പ്പന 10 ലക്ഷം യൂണിറ്റായി. ദൂരം താണ്ടുമ്പോഴും ആക്റ്റീവ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. അത് വില്‍പ്പനയുടെ വേഗം കൂട്ടി. 2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടം കുറിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി യൂണിറ്റ് മറികടന്ന ആദ്യ സ്‌കൂട്ടറായി ആക്റ്റീവ മാറി. ഒരു വര്‍ഷത്തിനു ശേഷം 2016ല്‍ ഹോണ്ടയുടെ ആക്റ്റീവ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി. 1.5 കോടി ഉപഭോക്താക്കളുള്ള ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ എന്ന സ്ഥാനവും ആക്റ്റീവയ്ക്ക് അവകാശപ്പെട്ടതാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍