UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെത്താന്‍ ഒരുങ്ങി ഹോണ്ടയുടെ ലിമിറ്റഡ് എഡീഷന്‍ ബൈക്കായ CB1000R പ്ലസ്

നിര്‍മിക്കുന്ന 350 ബൈക്കുകളില്‍ കുറച്ച് എണ്ണം ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഹോണ്ടയുടെ ലിമിറ്റഡ് എഡീഷന്‍ ബൈക്കായ CB1000R പ്ലസ് പുറത്തിറക്കി. നിര്‍മിക്കുന്ന 350 ബൈക്കുകളില്‍ കുറച്ച് എണ്ണം ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ മാസത്തോടെ വാഹനം എത്തിയേക്കും.

നിറത്തില്‍ മാത്രം മാറ്റം വരുത്തിയാണ് ഈ ബൈക്ക് എത്തിക്കുന്നത്. പെട്രോള്‍ ടാങ്കിലും ബാക്ക് സീറ്റ് കൗളിലും നീല, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ഗ്രാഫിക്സാണ് നല്‍കിയിട്ടുള്ളത്.350 യൂണിറ്റിലും പ്രൊഡക്ഷന്‍ സീരിയല്‍ നമ്പര്‍ പെട്രോള്‍ ടാങ്കില്‍ പതിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

998 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇആ1000ഞ പ്ലസിലുള്ളത്. 141 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. റൈഡിങ് മോഡ് സെലക്റ്റ് സിസ്റ്റം, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആക്‌സിലറേഷനില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന വീലി കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചേഴ്‌സ്.ഈ വാഹനം വൈകാതെ ഇന്ത്യയിലുമെത്തും. ലിമിറ്റഡ് എഡീഷനില്‍ 350 യൂണിറ്റ് മാത്രമാണ് പുറത്തിറക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍