UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട സിബിആര്‍ 250 ആര്‍ എത്തി; ഒപ്പം സി ബി ഹോണറ്റ് 160 ആറും

തൊണ്ണൂറുകളിലെ ഹോണ്ട ഫയര്‍ബ്ലേഡ് ബൈക്കുകളുടെ പോലുള്ള ഗ്രാഫിക്‌സാണ് പുതിയ സിബിആര്‍ 250 ആറിന്

ഹോണ്ട സിബിആര്‍ 250 ആര്‍, സി ബി ഹോണറ്റ് 160 ആര്‍ ബൈക്കുകളുടെ 2018 മോഡലുകള്‍ വിപണിയിലെത്തി. 250 സി സി ബൈക്കായ സിബിആര്‍ 250 ആറിന് 1.63 ലക്ഷം രൂപയിലും 160 സിസി ബൈക്കായ ഹോണറ്റിന് 84,675 രൂപയിലും എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു.

തൊണ്ണൂറുകളിലെ ഹോണ്ട ഫയര്‍ബ്ലേഡ് ബൈക്കുകളുടെ പോലുള്ള ഗ്രാഫിക്‌സാണ് പുതിയ സിബിആര്‍ 250 ആറിന്. ഗ്രേ ഓറഞ്ച്, ഗ്രേഗ്രീന്‍, ഗ്രേ യെല്ലോ എന്നീ മൂന്ന് പുതിയ വര്‍ണ സങ്കലത്തിലുള്ള ബോഡി നിറവും നല്‍കിയിട്ടുണ്ട്. എബിഎസ് ഓപ്ഷന്‍ പുതുതായി ലഭിച്ചു. എല്‍ഇഡി ഹെഡ്‌ലാംപ്, രണ്ട് പൊസിഷനിങ് ലാംപുകള്‍ എന്നിവയും പുതുമകളാണ്. എന്‍ജിന്‍ സ്‌പെസിഫിക്കേഷനില്‍ മാറ്റമില്ല. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 26.15 ബിഎച്ച്പി 22.90 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് ഗീയര്‍ബോക്‌സുള്ള ബൈക്കിന് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും.

"</p

2018 മോഡല്‍ സി ബി ഹോണറ്റ് 160 ആറിനും എല്‍ഇഡി ഹെഡ്‌ലാംപും ഓപ്ഷനായി എബിഎസുമുണ്ട്. പുതിയ ഗ്രാഫിക്‌സ്, ഫ്യുവല്‍ ടാങ്കില്‍ ഹോണറ്റ് ബാഡ്ജിങ്, പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഹസാഡ് വാണിങ് ലൈറ്റ് എന്നിവയും പ്രത്യേകതകളാണ്.

ഹോണറ്റിന്റെ 162.71 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന് 14.9 ബിഎച്ച്പി 14.50 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗിയര്‍ ബോക്‌സ്. എബിഎസുള്ള ഹോണറ്റിന് സാധാരണയിലും 5,500 രൂപയോളം അധികമാണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍