UPDATES

ഓട്ടോമൊബൈല്‍

പുതുക്കിയ ഹോണ്ട സിവിക് അവതരിച്ചു; ഇന്ത്യയിലേക്ക് 2019ൽ

മുൻ പതിപ്പിനെ അപേക്ഷിച്ച് ഏറെ സ്പോർട്ടിയായ ഡിസൈനോടെയാണ് ഹോണ്ട സിവിക് വരുന്നത്.

ഹോണ്ട സിവിക്കിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടു. സിവിക് സെഡാന്റെ പത്താംതലമുറ പതിപ്പാണിത്. വലിയ തോതിലുള്ള എക്സ്റ്റീരിയർ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2019ൽ ഈ കാർ ഇന്ത്യൻ വിപണിയിലെത്തുമെന്നും അറിയുന്നു.

മുൻ പതിപ്പിനെ അപേക്ഷിച്ച് ഏറെ സ്പോർട്ടിയായ ഡിസൈനോടെയാണ് ഹോണ്ട സിവിക് വരുന്നത്. പിയാനോ ബ്ലാക്ക് നിറത്തിൽ ഫിനിഷ് ചെയ്ത പുതിയൊരു ഗ്രില്ലാണ് ഘടിപ്പിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, ക്രോമിയം പൂശിയ ഫോഗ് ലാമ്പ് ഹൗസിങ്, പുതുക്കിയ ബംപർ തുടങ്ങിയ മാറ്റങ്ങൾ ലഭ്യമായ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.

വശങ്ങളിലും വ്യക്തമായ മാറ്റങ്ങൾ കാണാം. ഹെഡ്‌ലാമ്പിൽ നിന്നും പുറപ്പെട്ട് ടെയ്‌ൽ ലാമ്പിലവസാനിക്കുന്ന ഷോൾഡർ ലൈൻ വാഹനത്തിന്റെ മസിലൻ സ്വഭാവത്തെ എടുത്തുകാണിക്കാൻ സഹായിക്കുന്നു. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ് ചേർത്തിട്ടുള്ളത്. പിൻഭാഗത്ത് ബംപറിന്റെ താഴെയും ക്രോമിയം സാന്നിധ്യം കാണാം.

7 ഇഞ്ച് ടച്ച്സ്ത്രീന്‍ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിലുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിങ്, സൺറൂഫ്, റിയർ ഏസി വെന്റുകൾ, ഫ്രണ്ട്-റിയർ പാസഞ്ചർ ആംറെസ്റ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പതിപ്പിൽ പാഡിൽ ഷിഫ്റ്ററുകൾ എന്നീ സന്നാഹങ്ങളും ചേർത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍