‘കോയിസീറ്റ്‌നജായേഖാലി ‘- സീറ്റ് കാലിയാക്കി യാത്ര ചെയ്യരുതെന്നാണ് ഇത്തവണത്തെ വോട്ടിംഗ് ദിനത്തില്‍ എല്ലാ ഇരുചക്ര വാഹന യാത്രക്കാരോടുമുള്ള ഹോണ്ടയുടെ ആഹ്വാനം.
കേരളത്തിലെ എല്ലാ വോട്ടര്‍മാരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഹോണ്ടയുടെ ആക്ടീവ്ഇന്ത്യ മൂവ്‌മെന്റ്‌വഴിയാണ് വോട്ടവകാശം വിനിയോഗിക്കാനുള്ള ആഹ്വാനം. വരുന്ന 23-ാം തീയതിവോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് ഹോണ്ട ആഹ്വാനം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വലിയ പ്രതിസന്ധി യാത്രാസൗകര്യങ്ങളുടെ അഭാവമാണ്. ‘കോയി സീറ്റ് ന ജായേ ഖാലി’- സീറ്റ് കാലിയാക്കി യാത്ര ചെയ്യരുതെന്നാണ് ഇത്തവണത്തെ വോട്ടിംഗ് ദിനത്തില്‍ എല്ലാ ഇരുചക്ര വാഹന യാത്രക്കാരോടുമുള്ള ഹോണ്ടയുടെ ആഹ്വാനം. സുഹൃത്തോ, ബന്ധുവോ, അയല്‍ക്കാരോ ആരുമാകട്ടെ ഒരാളെ കൂടി ബൂത്തിലെത്തിക്കണമെന്ന് ഹോണ്ടയുടെ ക്യാമ്പെയിനിലൂടെ ആവശ്യപ്പെട്ടുന്നു.
ആക്ടീവ്ഇന്ത്യ വഴി അനുകൂലമായ സാമൂഹ്യ മാറ്റത്തിനാണ് ഹോണ്ട ശ്രമിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ &സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഒരാളെ കൂടി വോട്ടിംഗിനെത്തിക്കണമെന്ന ഹോണ്ടയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്ടീവ്ഇന്ത്യ മൂവ്‌മെന്റ് വഴി ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്യുമെന്നപ്രതിജ്ഞയെടുത്തിട്ടുണ്ട്.