വിപണന സാധ്യത ഉറപ്പായാല്‍ ഇത്തരം സ്‌കൂട്ടറുകള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള സാധ്യതയും എച്ച് എം എസ് ഐ പരിശോധിക്കും.
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഒരുപാടാണ്. എന്നാല്‍ മുന്‍നിരയിലുള്ള ഇരുചക്രവാഹന നിര്‍മാതാക്കളാരും ഇതുവരെ ഈ രംഗത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പകരം ഈ മേഖലയിലെ മാറ്റങ്ങളും സാധ്യതകളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണു വിവിധ നിര്‍മാതാക്കള്‍ ചെയ്യുന്നത്.പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ലിമിറ്റഡാവും ഇന്ത്യയില്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ആദ്യ മുന്‍നിര നിര്‍മാതാവെന്നാണു സൂചന. അടുത്ത വര്‍ഷത്തോടെ കമ്പനിയുടെ അര്‍ബനൈറ്റ് ശ്രേണിയിലെ ഇ സ്‌കൂട്ടറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ.
യമഹയ്ക്കു പിന്നാലെ ഹോണ്ടയും ഇന്ത്യയില്‍ ഇ സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി വൈദ്യുത സ്‌കൂട്ടറുകളുടെ സാധ്യതാ പഠനത്തിനുള്ള തയാറെടുപ്പിലാണു ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ). ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്നു പുതിയ വൈദ്യുത സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വിപണന സാധ്യത ഉറപ്പായാല്‍ ഇത്തരം സ്‌കൂട്ടറുകള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള സാധ്യതയും എച്ച് എം എസ്ഐപരിശോധിക്കും.ഇതുവഴിമത്സരക്ഷമമായവിലകളില്‍ഇസ്‌കൂട്ടറുകള്‍വില്‍പ്പനയ്‌ക്കെത്തിക്കാനാവുമെന്നാണു ഹോണ്ടയുടെ പ്രതീക്ഷ. മികച്ച സ്വീകാര്യതയ്ക്കായി വൈദ്യുത സ്‌കൂട്ടറുകളിലും ആക്ടീവ എന്ന പേര് ഉപയോഗിക്കാന്‍ ഹോണ്ട ആലോചിക്കുന്നുണ്ട്.
ചൈനയില്‍ 11 വൈദ്യുത സ്‌കൂട്ടറുകളാണു ഹോണ്ടയുടെ ശ്രേണിയിലുള്ളത്. ഇതില്‍ താരതമ്യേന വില കുറഞ്ഞ, എന്‍ട്രി ലവല്‍ മോഡലുകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാനാണു ഹോണ്ട തയാറെടുക്കുന്നത്.