മികച്ച സീറ്റിങ് പൊസിഷന്‍, ധാരാളം സ്റ്റോറേജ് സ്പേസ്, ഉയര്‍ന്ന എന്‍ജിന്‍ പവര്‍, സ്പോര്‍ട്ടി രൂപഘടന എന്നിവയെല്ലാം അടങ്ങിയ ഫോര്‍സ 300 ഒറ്റനോട്ടത്തില്‍ തന്നെ വാഹന പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റും.
വിദേശ രാജ്യങ്ങളില്‍ താരമായി മാക്സി സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. സുസുക്കി കഴിഞ്ഞ വര്‍ഷം ചെറു മാക്സി സ്‌കൂട്ടര്‍ ഗണത്തില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 മോഡല്‍ ഇന്ത്യയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ഹോണ്ടയും ഇന്ത്യന്‍ വിപണിയിലേക്ക് മാക്സി സ്‌കൂട്ടറുകള്‍ എത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്ട നിരയിലെ ഫോര്‍സ 300 മാക്സി സ്‌കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള റഗുലര്‍ സ്‌കൂട്ടറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് ഫോര്‍സ 300. റൈഡിങിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നവയാണ് മാക്സി സ്‌കൂട്ടുറുകള്‍.
മികച്ച സീറ്റിങ് പൊസിഷന്‍, ധാരാളം സ്റ്റോറേജ് സ്പേസ്, ഉയര്‍ന്ന എന്‍ജിന്‍ പവര്‍, സ്പോര്‍ട്ടി രൂപഘടന എന്നിവയെല്ലാം അടങ്ങിയ ഫോര്‍സ 300 ഒറ്റനോട്ടത്തില്‍ തന്നെ വാഹന പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റും.ഹോണ്ട പ്രീമിയം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുന്ന രാജ്യത്തെ ബിഗ്വിങ് ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും ഫോര്‍സ 300ന്റെ വില്‍പന.
കാറുകളിലേതിന് സമാനമായ അനലോഗ്-ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. 12 ചാര്‍ജിങ് സോക്കറ്റ്, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവയും ഫോര്‍സയെ വ്യത്യസ്തനാക്കും. ഫ്രണ്ട് ആപ്രോണില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൈഡ് മിററിന് പിന്നിലായി ഇന്‍ഡികേറ്റര്‍ ലൈറ്റുകളും ഇടംപിടിച്ചിട്ടുണ്ട്. വലിയ ഫ്രണ്ട് ആപ്രോണ്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്സ്‌ക്രീന്‍, ട്വിന്‍ ഹെഡ്ലാമ്പ്, വലിയ സ്റ്റെപ്പ്ഡ് സീറ്റ്, സ്പ്ലിറ്റഡ് ഫൂട്ട്ബോര്‍ഡ്, മുന്നിലെ 15 ഇഞ്ച് വീല്‍-പിന്നിലെ 14 ഇഞ്ച് വീല്‍ എന്നിവ സ്‌കൂട്ടറിന് കരുത്തന്‍ പരിവേഷം നല്‍കും.
279 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 25 പിഎസ് പവറും 27 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 33 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. അഞ്ച് ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വില. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറങ്ങിയ കിംകോഎക്സ്-ടൗണ്‍ 300ഐ മാക്സി സ്‌കൂട്ടറായിരിക്കും ഫോര്‍സയുടെ പ്രധാന എതിരാളി.