UPDATES

ഓട്ടോമൊബൈല്‍

വിപണിയില്‍ കുതിച്ച് ഗ്രാസിയ

ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 സ്‌കൂട്ടറുകളുടെ പട്ടികയിലും ഗ്രാസിയ ഇടംപിടിച്ചു

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂച്ചര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ 125 സിസി സ്‌കൂട്ടറായ ഗ്രാസിയയുടെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞു. വിപണിയിലെത്തി അഞ്ച് മാസത്തില്‍ താഴെ കാലം കൊണ്ടാണ് ഈ നേട്ടം ഗ്രാസിയ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ഗ്രാസിയ വില്‍പ്പനയ്‌ക്കെത്തിയത്. സുസൂക്കി ആക്‌സസ് 125 , ടിവിഎസ് എന്‍ടോര്‍ക്ക് 125 , അപ്രീലിയ എസ്ആര്‍ 125 മോഡലുകളാണ് ഗ്രാസിയയുടെ എതിരാളികള്‍. വിപണിയിലെത്തിയ മാസം മുതല്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഗ്രാസിയയുണ്ട് . ഫെബ്രുവരിയില്‍ 23,620 എണ്ണമായിരുന്നു വില്‍പ്പന.

ഗീയര്‍ലെസ് സ്‌കൂട്ടറായ ഗ്രാസിയയുടെ 124.9 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എന്‍ജിന് 8.5 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 10.54 എന്‍എം. യഥാര്‍ഥ റോഡ് സാഹചര്യങ്ങളി്ല്‍ 45 48 കിമീ / ലീറ്റര്‍ മൈലേജ് ലഭിക്കും. എല്‍ഇഡി ഹെഡ്‌ലാംപ്, പൂര്‍ണ്ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ , കോംബി ബ്രേക്ക്, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം എന്നിവ ഗ്രാസിയയ്ക്കുണ്ട്. മൊബൈല്‍ ചാര്‍ജര്‍ ഓപ്ഷണല്‍ ആക്‌സസറിയായി ലഭിക്കും. കൊച്ചി എക്‌സ്‌ഷോറൂം വില: ഡ്രം ബ്രേക്ക് 61,797 രൂപ, ഡ്രം+അലോയ് 63,728 രൂപ, ഡിസ്‌ക് 66,169 രൂപ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍