UPDATES

ഓട്ടോമൊബൈല്‍

ഹോണ്ടയുടെ ‘സിബിആര്‍650ആര്‍’ ഇന്ത്യയില്‍

ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ലഭ്യമാണ്.

റേസ് ട്രാക്കുകളെ ആവേശം കൊള്ളിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്ട്‌സ് മിഡില്‍വെയ്റ്റ് മോഡല്‍ സിബി ആര്‍650ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഹോണ്ട ബിഗ്‌വിങിനു കീഴില്‍ വില്‍പ്പനയും സര്‍വീസുമുള്ള മോഡലുകളുടെ ശ്രേണിസിബിആര്‍650ആറിന്റെ വരവോടെ ശക്തമാകുകയാണെന്നും ഹോണ്ടയുടെ റേസിങ് വിഭാഗത്തില്‍പ്പെട്ട ബൈക്ക് കരുത്തേറിയ പ്രകടനം കാഴ്ചവയ്ക്കുമെന്നും മിഡില്‍വെയ്റ്റ് ബൈക്ക് ആരാധകരെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍സിങ് ഗുലേരിയ പറഞ്ഞു.

ശക്തമായ പ്രകടന മികവിനായി 649സിസി ലിക്വിഡ് കൂള്‍ഡ് നാലു സിലിണ്ടര്‍ ഡിഒ എച്ച്‌സി 16 വാല്‍വ് എഞ്ചിനാണ് സിബിആര്‍ 650ആറില്‍ ഉപയോഗിച്ചിരിക്കുന്നത്. അസിസ്റ്റ്/സ്ലിപ്പര്‍ ക്ലച്ച് സിബിആര്‍650ആറില്‍ ആവേശകരമായ അനുഭവം പകരുന്നതിന് സഹായിക്കും. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ റിയര്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്തും. റൈഡറുടെ ഇഷ്ടമനുസരിച്ച് സ്വിച്ച് ഓഫ് ചെയ്യാനുമാകും. വേഗം കൂട്ടാനായിമുന്‍ഗാമിയേക്കാള്‍ ആറു കിലോഗ്രാം ഭാരം കുറവാണ് സിബിആര്‍650ആറിന്റെ ചേസിസിന്. അഡ്ജസ്റ്റ് ചെയ്യാവുന്ന 41എംഎം ഷോവ ഫോര്‍ക്ക് മികച്ച സസ്‌പെന്‍ഷന്‍ നല്‍കുന്നു.മികച്ച ബ്രേക്കിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട റേഡിയല്‍ മൗണ്ട് കാലിപ്പറുകള്‍ സിംഗിള്‍-പിസ്റ്റണ്‍ റിയര്‍ കാലിപ്പറുമായി ചേര്‍ന്ന് ബാലന്‍സ് മെച്ചപ്പെടുത്തുന്നു.ഡ്യുവല്‍ ചാനല്‍ എബിഎസ് നനവിലും വരണ്ടിരിക്കുമ്പോഴും നിയന്ത്രണം നിലനിര്‍ത്തുന്നു.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത മഫ്‌ളര്‍ വാഹനത്തിന് ഇലക്ട്രിഫൈയിങ് മുരള്‍ച്ച നല്‍കുന്നു. ആധുനിക ഡ്യുവല്‍ ഹെഡ്‌ലാമ്പില്‍ എല്‍ഇഡി ലൈറ്റിങുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ സൗന്ദര്യം കൂട്ടുന്നു.

മിലാനില്‍ 2018 ഇഐസിഎംഎ ഷോയിലാണ് സിബിആര്‍650ആര്‍ അവതരിപ്പിച്ചത്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ലഭ്യമാണ്. സിബിആര്‍650ആറിന്റെ വില 7.70 ലക്ഷമാണ് (എക്‌സ്‌ഷോറൂം ഇന്ത്യയിലുട നീളം). 22 വിങ്‌വേള്‍ഡിലും, എക്‌സ്യൂസീവ് ബിഗ്‌വിങ് ഹോണ്ടഡീലര്‍ഷിപ്പിലും സിബിആര്‍650ആര്‍ ലഭ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍