UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട എക്‌സ് ബ്ലേഡ് സ്വന്തമാക്കാം

79,000 രൂപയില്‍ താഴെയാണ് എക്‌സ് ഷോറൂം വില

2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ 160 സിസി ബൈക്കായ എക്‌സ് ബ്ലേഡിന്റെ ബുക്കിങ് ആരംഭിച്ചു. പ്രീമിയം കമ്യൂട്ടര്‍ ബൈക്ക് വിഭാഗത്തില്‍ പെടുന്ന എക്‌സ് ബ്ലേഡിന് 79,000 രൂപയില്‍ താഴെയാണ് എക്‌സ് ഷോറൂം വില. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ബൈക്കിനായി ബുക്ക് ചെയ്യാം. ബൈക്കിന്റെ വിതരണം മാര്‍ച്ചില്‍ ആരംഭിക്കും.

ഹോണ്ട സി ബി ഹോണറ്റ് 160 ആര്‍ മോഡലിന്റെ എന്‍ജിനും ഫ്രെയിമും സെക്കിള്‍ ഘടകങ്ങളുമാണ് എക്‌സ് ബ്ലേഡിനും ഉപയോഗിക്കുന്നത്. ബോഡി രൂപകല്‍പ്പനയിലാണ് വ്യത്യാസം. പൂര്‍ണമായും എല്‍ഇഡി ഉപയോഗിക്കുന്ന ഹെഡ് ലാംപാണ് ബൈക്കിന്.

ഹോണ്ട ഉത്പന്നനിരയില്‍ സി ബി ഹോര്‍നെറ്റ് 160 ആറിന്റെ തൊട്ടുതാഴെയാണ് എക്‌സ് ബ്ലേഡിന് ഇടം നല്‍കിയിരിക്കുന്നത്. ഒരേ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും എക്‌സ് ബ്ലേഡിന് കരുത്ത് കുറവാണ്. 162.7 സിസി, ഫോര്‍ സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എന്‍ജിന് 13.93 ബിഎച്ച്പി 13.90 എന്‍എം ആണ് ശേഷി (ഹോണറ്റ് 160 ആറിനിത് 15.04 ബിഎച്ച്പി 14.76 എന്‍എം). അഞ്ച് സ്പീഡാണ് ഗീയര്‍ബോക്‌സ്. മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തിന് ഡ്രം ബ്രേക്കുമാണ് എക്‌സ് ബ്ലേഡിന്. എന്നാല്‍ വിലകൂടിയ മോഡലായ ഹോണറ്റിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്. കൂടാതെ എബിഎസ് ഉള്ള വകഭേദവും ലഭ്യമാണ്. ഹോണറ്റിനെ അപേക്ഷിച്ച് വീതി കുറഞ്ഞ ടയറുകളാണ് എക്‌സ് ബ്ലേഡിന് ഉപയോഗിക്കുന്നത്. മുന്നില്‍ 80/110 ആര്‍ 17 ഉം പിന്നില്‍ 130/70 ആര്‍ 17 ഉം വലുപ്പമുള്ള ടയര്‍ ആണ് (ഹോണറ്റിന് മുന്നില്‍ 100/80 ആര്‍ 17 പിന്നില്‍ 140/70 ആര്‍ 17).

സുസൂക്കി ജിക്‌സര്‍ , ബജാജ് പള്‍സര്‍ എന്‍എസ് 160 മോഡലുകളുമായാണ് ഹോണ്ട എക്‌സ് ബ്ലേഡിന്റെ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍