ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നിരക്കിലാണ് ഹൈബ്രിഡ് വാഹനങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍, 2021 അവസാനത്തോടെ ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കും. ഇവര്‍ ഫുള്‍ ഹൈബ്രിഡ് കാറുകള്‍ വികസിപ്പിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുനേരെ വിവേചനം കാണിക്കില്ലെന്നും കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിടുണ്ട്.
2020 ഓടെ പുതിയ ഹോണ്ട സിറ്റി (പെട്രോള്‍/ഡീസല്‍) അവതരിപ്പിക്കും. അതിനുശേഷം ഹൈബ്രിഡ് വേരിയന്റുകള്‍ വിപണിയിലെത്തിക്കും.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മിഡ്സൈസ് സെഡാനുകളില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കും. അടുത്ത തലമുറ ഹോണ്ട സിറ്റി ഇന്ത്യയില്‍ ഹൈബ്രിഡ്‌വാഹനമായി അവതരിപ്പിക്കാനാണ് ഹോണ്ട കാര്‍സ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നിരക്കിലാണ് ഹൈബ്രിഡ് വാഹനങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 15 ശതമാനം സെസ്സ് നല്‍കണം. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ നയമോ കൃത്യമായ റോഡ്മാപ്പോ നിലവിലില്ല.