UPDATES

ഓട്ടോമൊബൈല്‍

തിരുവനന്തപുരം ടു കാസർഗോഡ് വെറും അര മണിക്കൂറിൽ! ഹൈപർലൂപ് സാങ്കേതികത യാഥാർത്ഥ്യമാകുന്നു: മണിക്കൂറിൽ 1100 കിലോമീറ്റർ!

മാഗ്നെറ്റിക് ട്യൂബ് വഴി യാത്രക്കാർക് അതിവേഗം യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്യാപ്സ്യൂൾ നിർമിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനകം ഹൈപർലൂപ് സംവിധാനം കൂടുതൽ വ്യാപിപ്പിക്കും എന്ന് ഹൈപർലൂപ് ട്രാൻസ്പോർടെഷൻ ടെക്നോളോജിസ് സിഇഒ ഡിർക് ആൽബോൺ പറഞ്ഞു.

ടെസ്‌ല മോട്ടോർസ് സിഇഒ എലോൺ മസ്കിന്റെ ആശയമായ ഹൈപർലൂപ് എന്ന സ്വപ്നം സാക്ഷത്കാരത്തിലേക്ക്. ലോകത്തിലെ ആദ്യത്തെ ഫുൾ സ്കെയിൽ ഹൈപ്പർലൂപ്, കമ്പനി ഈ മാസമാദ്യം അ‌വതരിപ്പിച്ചു. മണിക്കൂറിൽ 1100 കിലോമീറ്റർ വേഗതയുള്ള ഈ ഫുൾ സൈസ് പാസഞ്ചർ ക്യാപ്സ്യൂൾ ഹൈപർലൂപ്, ട്രാൻസ്‌പോർട്ടേഷൻ ടെക്നോളോജിസ് (HTT )ആണ് പുറത്തിറക്കിയിരിക്കുന്നത്.

മാഗ്നെറ്റിക് ട്യൂബ് വഴി യാത്രക്കാർക് അതിവേഗം യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്യാപ്സ്യൂൾ നിർമിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനകം ഹൈപർലൂപ് സംവിധാനം കൂടുതൽ വ്യാപിപ്പിക്കും എന്ന് ഹൈപർലൂപ് ട്രാൻസ്പോർടെഷൻ ടെക്നോളോജിസ് സിഇഒ ഡിർക് ആൽബോൺ പറഞ്ഞു. ഈ വാഹനത്തിൽ ബോർഡിങ് പാസ് ലഭിക്കണമെങ്കിൽ യാത്രക്കാർ ഒരു വൈവെറിൽ ഒപ്പിടണം. നിയമപരവും സുരക്ഷാപരവുമായ കാരണങ്ങൾ കൊണ്ടാണിത്. ഇതിന്റെ നിയമവശങ്ങളിൽ കൂടി വ്യക്തത വരുന്നതോടെ ഹൈപ്പർലൂപിന്റെ സേവനങ്ങൾ 5-10 വർഷത്തിനുള്ളിൽ ലോകത്താകെ ലഭ്യമാകുമെന്നും അദ്ദേഹം അ‌റിയിച്ചു.

തിരുവനന്തപുരം ടു കാസർഗോഡ് -വെറും അര മണിക്കൂർ!

105 അടി വലിപ്പവും 5 ടൺ ഭാരവുമുണ്ട് ഈ ക്യാപ്സ്യൂളിന്. 28 മുതൽ 40 വരെ യാത്രക്കാരെ വഹിക്കാൻ ഇതിനാകും. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന HTTയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിലേക്ക് ക്യാപ്സ്യൂൾ കൈമാറും. കൂടുതൽ ടെസ്റ്റ് റൈഡ് നടത്തി പരീക്ഷണങ്ങൾ നടത്താൻ ആണ് കൈമാറുന്നത്. അതിനു ശേഷമായിരിക്കും യാത്രക്കാർക്ക് വേണ്ടി സർവീസ് ആരംഭിക്കുക.

മാഗ്നെറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 700 മൈൽ പിന്നിടാൻ ഇതിനു കഴിയും. അ‌തായത്, തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെയെത്താൻ ഒരു മണിക്കൂർ പോലും വേണ്ടെന്നർത്ഥം!

ഫെബ്രുവരിയിൽ വിർജിൻ ഹൈപർലൂപ് വൺ കമ്പനി ക്യാപ്സ്യൂളിന്റെ ആദ്യരൂപം ദുബായിൽ പുറത്തിറക്കിയിരുന്നു. എയർബസ്‌, ബോയിങ് തുടങ്ങിയ വിമാനങ്ങളുടെ നിർമാതാക്കളായ സ്പാനിഷ് എഞ്ചിനീയറിംഗ് കമ്പനി ഇനിപ്സയും കാർബർസും ചേർന്നാണ് ക്യാപ്സ്യൂളിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

എന്താണ് ​ഹൈപ്പർലൂപ്

പ്രത്യേകമായി നിർമിച്ച ട്യൂബ് ആണ് ഹൈപർലൂപ്പിൽ ഉപയോഗിക്കുന്നത്. ഈ ട്യൂബിനകത്തെ ക്യാപ്സ്യൂളുകൾ വഴി നമുക്ക് ദീർഘദൂരം കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാം. ഈ സ്റ്റീൽ ട്യൂബുകളെ അഥവാ ക്യാബിനുകളെ കുറഞ്ഞ മർദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു. വേഗത വർധിപ്പിക്കാൻ വൈധ്യുത പ്രൊപ്പൽഷൻ ആണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മാഗ്നെറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യയിലൂടെ ട്രാക്കിൽ നിന്നും ഉയർന്നു കുതിക്കുന്ന പോടുകൾക്ക് അഥവാ ക്യാപ്സ്യൂളുകൾക് വിമാനത്തേക്കാൾ വേഗത കൈവരിക്കാനാകും.

രണ്ടു ഭാഗമായിട്ടാണ് ക്യാപ്സ്യൂൾ ചെയ്സ്. മുകൾ ഭാഗത്തെ എയ്റോ ഷെൽ കാർബൺ പാളികൾ കൊണ്ട് ഉണ്ടാക്കിയതാണ്. കാർബനിന് ഫൈബറിന്റെ ഭാരക്കുറവും ഉരുക്കിനേക്കാൾ ബലവും ഉണ്ട്. പ്രത്യേകതരം അലൂമിനിയം പാളികൾ കൊണ്ടുള്ളതാണ് താഴ്ഭാഗം. കുഴലുകൾക്ക് ഇഷ്ടമുള്ള വ്യാസം ക്രമീകരിക്കാം എന്നുള്ളതാണ് ഹൈപ്പർലൂപ്പിന്റെ മറ്റൊരു പ്രത്യേകത. ചെറിയ കാറുകൾ മുതൽ കണ്ടെയ്നർ വരെ വഹിക്കാനുള്ള കഴിവുണ്ട് ഹൈപ്പർലൂപിന്. ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ സ്ഥാപിക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേക.

കാലിഫോർണിയയിൽ 2012ൽ നടന്ന ഒരു അഭിമുഖത്തിൽ ആണ് എലോൺ മസ്ക് ഹൈപർലൂപ് എന്ന ആശയം മുന്നോട്ട് വച്ചത്. അഞ്ചാമത്തെ ട്രാൻസ്പോർട്ടേഷൻ രീതിയെ പറ്റി ചിന്തിക്കുകയാണെന്നാണ് അ‌ദ്ദേഹം അ‌ന്നു പറഞ്ഞത്. കുറഞ്ഞ നിർമാണ ചിലവും വിമാനത്തേക്കാൾ വേഗതയും ഉയർന്ന സുരക്ഷയുമാണ് ഹൈപ്പർലൂപിന്റെ ഗുണങ്ങൾ. കുറഞ്ഞ പവർ ആണ് ഹൈപർലൂപ് ഉപയോഗിക്കുക. ഹൈപർലൂപ് ടിടി ഇത്തരം ട്രാക്ക് നിർമിക്കുന്നതിനായ് ചൈന, ഉക്രൈൻ, യൂഎഇ തുടങ്ങിയ രാജ്യങ്ങളുടെ വാണിജ്യകരാറിൽ ഒപ്പിട്ടിട്ടുണ്ട്.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍