UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് എസ് യു വി ; ഹ്യുണ്ടായ് വെന്യുവിന്റെ ബുക്കിങ്ങ് മെയ് 2 മുതല്‍

മെയ് 21നാണ് എസ്.യു.വി വിപണിയിലെത്തുക. എട്ട് മുതല്‍ 12 ലക്ഷം വരെയായിരിക്കും വിലയെന്നാണ് സൂചന.

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് എസ് യു വി, ഹ്യുണ്ടായ് വെന്യുവിന്റെ ബുക്കിങ്ങ് മെയ് 2 വ്യാഴാഴ്ച ആരംഭിക്കും. മെയ് 21നാണ് എസ്.യു.വി വിപണിയിലെത്തുക. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ട് മുതല്‍ 12 ലക്ഷം വരെയായിരിക്കും വിലയെന്നാണ് സൂചന.

ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്സ്റ്റോപ്പ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്.ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആദ്യമായെത്തുന്ന മോഡലാണിത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഘടിപ്പിച്ച ഹ്യൂണ്ടായുടെ ആദ്യ വാഹനവും വെന്യൂവാണ്. ക്രെറ്റയുടെ മസിലന്‍ ഭാവവുമായി സാമ്യമുള്ള ബോക്സി ഡിസൈനാണ് വെന്യുവിനുള്ളത്.

ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് ഹ്യുണ്ടായ് വെന്യുവിന്റെ സവിശേഷതകള്‍.3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമാണ് വെന്യുവിനുള്ളത്. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്സ് എന്നിവയും വെന്യുവിലുണ്ട്. സൗന്ദര്യവും സൗകര്യവും ഗുണനിലവാരവും സമന്വയിക്കുന്ന ഉള്‍ഭാഗമാണ് വെന്യുവിനുള്ളത്.

വോഡഫോണിന്റെ ഇന്‍ബില്‍റ്റ് സിമ്മുമായി എത്തുന്ന വെന്യുവില്‍ ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരമാണ് കണക്ടിവിറ്റി ഫീച്ചറുകള്‍. വാഹനത്തിന്റെ സെക്യൂരിറ്റി, വെഹിക്കിള്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, ലോക്കേഷന്‍ അടിസ്ഥാനമായുള്ള സര്‍വീസ്, മുന്നറിയിപ്പ്, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി തുടങ്ങി 33 സേവനങ്ങള്‍ ബ്ലൂ ലിങ്ക് ടെക്നോളജിയുടെ ഭാഗമായി ലഭ്യമാകും.ഇതില്‍ 10 എണ്ണം ഇന്ത്യക്ക് മാത്രമായുള്ള ഫീച്ചറുകളാണ്. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയ ധാരാളം സവിശേഷതകള്‍ ബ്ലൂലിങ്കിലൂടെ വെന്യു എസ്.യു.വിയില്‍ ഇടംപിടിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍