UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ സവിശേഷതകളുമായി ‘ഹ്യുണ്ടായി ക്രെറ്റ’ ; കൂടുതലറിയാം

പഴയ E+ മോഡലിന് പകരമായി പുത്തന്‍ EX മോഡലെത്താനാണ് സാധ്യത. നിലവിലെ മോഡലുകളെക്കാളും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ ക്രെറ്റ EX വരിക.

ഹ്യുണ്ടായിയുടെ മികച്ച എസ്യുവികളിലൊന്നാണ് ക്രെറ്റ. എല്ലാത്തരം സുരക്ഷ ചട്ടങ്ങള്‍ പാലിച്ചായിരിക്കും പുത്തന്‍ ക്രെറ്റ ഒരുക്കുക. പഴയ E+ മോഡലിന് പകരമായി പുത്തന്‍ EX മോഡലെത്താനാണ് സാധ്യത. നിലവിലെ മോഡലുകളെക്കാളും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ ക്രെറ്റ EX വരിക.

അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ യൂണിറ്റ്, സണ്‍ഗ്ലാസ് ഹോള്‍ഡറോടെയുള്ള മാപ് ലൈറ്റ്, മുന്നിലെ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റിയറംഗ് മൗണ്ടഡ് ആയ ഓഡിയോ യൂണിറ്റ് എന്നീ സംവിധാനങ്ങളാണ് പുതിയ ക്രെറ്റയ്ക്കുള്ളത്.  1.6 ലിറ്റര്‍ ഡീസലാവട്ടെ 126 bhp കരുത്തും 260 Nm torque ഉം ആയിരിക്കും പ്രവര്‍ത്തിപ്പിക്കുക. മറുഭാഗത്ത് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക 122 bhp കരുത്തും 151 Nm torque ഉം ആയിരിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സായിരിക്കും പുത്തന്‍ ക്രെറ്റയിലുള്ളത്.

ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളോടെയുള്ള ഫോഗ് ലാമ്പുകള്‍, പിന്‍നിരയിലെ യാത്രക്കാര്‍ക്കായി കപ്പ് ഹോള്‍ഡറുകളുള്ള സെന്‍ട്രല്‍ ആം റെസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പിന്‍ സീറ്റിലെ അഡ്ജസ്റ്റബിള്‍ ഹൈഡ്റെസ്റ്റുകള്‍ എന്നിവയെല്ലാമായിരിക്കും പുതിയ ക്രെറ്റയിലെ പ്രധാന ഫീച്ചറുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍