UPDATES

ഓട്ടോമൊബൈല്‍

വിപണി കിഴടക്കി ഹ്യുണ്ടായി ഗ്രാന്റ് ഐ10 ;ഇപ്പോള്‍ സിഎന്‍ജി എന്‍ജിനിലും

ബ്ലൂടൂത്ത് സംവിധാനമുള്ള ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പവര്‍ അഡ്ജസ്റ്റിങ് റിയര്‍വ്യു മിറര്‍, റിയര്‍ എസി വെന്റ്, പവര്‍ വിന്റോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.

ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് വാഹനമായ ഗ്രാന്റ് ഐ10 സിഎന്‍ജി എന്‍ജിനിലും അവതരിപ്പിച്ചു.സിഎന്‍ജി എന്‍ജിനിലെത്തുന്ന ഹ്യുണ്ടായിയുടെ രണ്ടാമത്തെ വാഹനമാണ് ഗ്രാന്റ് ഐ10.

ടാക്സി മേഖലയെ ലക്ഷ്യമാക്കിയാണ് ഹ്യുണ്ടായി ഈ മോഡലിന്റെ സിഎന്‍ജി പതിപ്പ് ഇറക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നു. മാഗ്‌നയുടെ പെട്രോള്‍ പതിപ്പില്‍ നല്‍കിയിട്ടുള്ള ഒട്ടുമിക്ക ഫീച്ചറുകളും സിഎന്‍ജി പതിപ്പിലും നല്‍കുന്നുണ്ട്. ബ്ലൂടൂത്ത് സംവിധാനമുള്ള ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പവര്‍ അഡ്ജസ്റ്റിങ് റിയര്‍വ്യു മിറര്‍, റിയര്‍ എസി വെന്റ്, പവര്‍ വിന്റോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.

2013ല്‍ അവതരിപ്പിച്ച ഹ്യുണ്ടായി ഗ്രാന്റ് ഐ10 പല തവണ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയരുന്നു. ഈ വാഹനത്തിന്റെ പ്രധാന എതിരാളികളാണ് മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ എന്നീ ഹാച്ച്ബാക്കുകള്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 64 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഇതിന്റെ പെട്രോള്‍ പതിപ്പ് 1.2 ലിറ്റര്‍ എന്‍ജിനില്‍ 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.6.39 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില.പെട്രോള്‍ മോഡലിനെക്കാള്‍ 67,000 രൂപ കൂടുതലാണ് സിഎന്‍ജി പതിപ്പിന്. സാന്‍ട്രോയുടെ രണ്ടാം വരവില്‍ സിഎന്‍ജി എന്‍ജിനും നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍