UPDATES

ഓട്ടോമൊബൈല്‍

അപ്രതീക്ഷിത മുന്നേറ്റം; 35,000 ത്തിലേറെ ബുക്കിംഗ് നേടി പുതിയ മോഡല്‍ സാന്‍ട്രോ

മാനുവല്‍ വകഭേദത്തിനാണ് ഏറ്റവും കൂടുതല്‍ ഡിമാന്റ്. എന്നാല്‍ എഎംറ്റി വേരിയന്റും പിന്നിലല്ല

ഹ്യുണ്ടായ് വിപണിയിലിറക്കിയ സാന്‍ട്രോയുടെ പുതിയ മോഡല്‍ പ്രതീക്ഷകളെ മറികടന്ന് 35,000 ത്തിലേറെ ബുക്കിംഗ് നേടി മുന്നേറുകയാണ്. ഒരിക്കല്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ സാന്‍ട്രോയുടെ പേരില്‍ ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മാനുവല്‍ വകഭേദത്തിനാണ് ഏറ്റവും കൂടുതല്‍ ഡിമാന്റ്. എന്നാല്‍ എഎംറ്റി വേരിയന്റും പിന്നിലല്ല. മൊത്തം ബുക്കിംഗിന്റെ 25 ശതമാനം ഓട്ടോമാറ്റിക് വകഭേദത്തിനാണ് ലഭിച്ചിരിക്കുന്നത്. സിഎന്‍ജി വകഭേദത്തിനും മോശമല്ലാത്ത ഡിമാന്റുണ്ട്.

മൊത്തം ബുക്കിംഗില്‍ 8000ത്തോളം ബുക്കിംഗ് ലഭിച്ചിരിക്കുന്നത് സിഎന്‍ജി വകഭേദത്തിനാണ്. ഉയരുന്ന പെട്രോള്‍, ഡീസല്‍ വിലകളുടെ പ്രതിഫലനമായി ഇത് കണക്കാക്കാം. ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ മോഡല്‍ കൂടുതല്‍ ലാഭകരമായേക്കാം.

സാന്‍ട്രോ ഒക്ടോബര്‍ 23നാണ് വിപണിയില്‍ അവതരിപ്പിച്ചതെങ്കിലും ഒക്ടോബര്‍ 10നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഓപ്ഷന്‍ ഹ്യുണ്ടായ് ആരംഭിച്ചത്. ഓട്ടോമാറ്റിക് വകഭേദത്തിന്റെ ഈ ഡിമാന്റ് സൂചിപ്പിക്കുന്നത് ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിയും കംഫര്‍ട്ട് െ്രെഡവിന് കൊടുക്കുന്ന പ്രാധാന്യവുമാണ്. വിദേശരാജ്യങ്ങളിലേതുപോലെ ഓട്ടോമാറ്റിക് കാറുകള്‍ ഇവിടെയും വ്യാപകമാകുന്ന ട്രെന്‍ഡ് വരും നാളുകളില്‍ പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍