UPDATES

ഓട്ടോമൊബൈല്‍

ഇന്‍സ്റ്റന്റ് വാഹന വായ്പ സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

20 ലക്ഷത്തിലധികം വരുന്ന പ്രീ-അപ്രൂവ്ഡ് കാര്‍ വായ്പകള്‍ക്ക് അനുമതി നല്‍കുന്നതാണ് ‘ഇന്‍സ്റ്റ ഓട്ടോ ലോണ്‍’ എന്ന ആദ്യ സേവനം.

ഐസിഐസിഐ ബാങ്ക് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്കായി ഉടനടി കാര്‍,ടൂവീലര്‍ വായ്പ ലഭ്യമാക്കുന്ന രണ്ടു സേവനങ്ങള്‍ അവതരിപ്പിച്ചു. വായ്പ പൂര്‍ണമായും ഡിജിറ്റലാണ്.

20 ലക്ഷത്തിലധികം വരുന്ന പ്രീ-അപ്രൂവ്ഡ് കാര്‍ വായ്പകള്‍ക്ക് അനുമതി നല്‍കുന്നതാണ് ‘ഇന്‍സ്റ്റ ഓട്ടോ ലോണ്‍’ എന്ന ആദ്യ സേവനം. ഏഴു വര്‍ഷം വരെ നീണ്ട കാലാവധിയില്‍ 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും.1.20 കോടി വരുന്ന പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ വായ്പകള്‍ക്ക് അനുമതി നല്‍കുന്നതാണ് ‘ഇന്‍സ്റ്റ ടൂ-വീലര്‍ ലോണ്‍ ‘എന്ന രണ്ടാമത്തെ സേവനം.മൂന്നു വര്‍ഷംവരെ കാലാവധിയില്‍ രണ്ടു ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. രണ്ടു സ്‌കീമിലും വാഹനത്തിന്റെ മുഴുവന്‍ ഓണ്‍ ദി റോഡ് വിലയ്ക്ക് വായ്പ ലഭ്യമാക്കുന്നു.

ഈ ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ വായ്പ ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തില്‍ തന്നെ ഏതാനും ക്ലിക്കുകളില്‍ അനുമതിലഭ്യമാകും. അനുമതി പത്രവുമായി ഉപഭോക്താവിന് ഡീലറെ സമീപിച്ച് വാഹനം തെരഞ്ഞെടുത്ത് അവസാന ഡോക്യുമെന്റുകള്‍ ശരിയാക്കാം. ഏതാനും മണിക്കൂറുകള്‍ക്കകംവായ്പ തുക ലഭ്യമാകും.

ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഡാറ്റാ അനലിറ്റിക്‌സിന്റെയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് നിരവധി ഇന്‍സ്റ്റന്റ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്‌സ് ഹെഡ് രവി നാരായണന്‍ പറഞ്ഞു. ഇവയുടെ എക്സ്റ്റന്‍ഷനാണ് ഇന്‍സ്റ്റന്റ് ഓട്ടോ, ടൂവീലര്‍ വായ്പകളെന്നും ഈ സേവനം ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണെന്നും ഈ ശ്രമങ്ങളിലൂടെ ബാങ്കിന്റെ വാഹന വായ്പ സ്ഥാനം മുന്‍ നിരയില്‍ ഉറപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍