UPDATES

ഓട്ടോമൊബൈല്‍

ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി

വര്‍ഷങ്ങളായി ഒന്നാം സ്ഥാനം തുടര്‍ന്നുകൊണ്ടിരുന്ന ചൈന രണ്ടാം സ്ഥാനത്തായി

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി എന്ന സ്ഥാനം ഇനി ഇന്ത്യക്ക്. 2016-17 കാലയളവിലെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) പട്ടികയില്‍ ഇരുചക്ര വാഹന വിപണിയിലെ ആദ്യസ്ഥാനത്ത് ഇന്ത്യയാണ്. ഈ സീസണില്‍ 170 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടന്നത്. വര്‍ഷങ്ങളായി ഒന്നാം സ്ഥാനം തുടര്‍ന്നുകൊണ്ടിരുന്ന ചൈന ഇത്തവണ രണ്ടാം സ്ഥാനത്തായി. ചൈനയിലെ വിപണിയില്‍ 168 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. 60 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച ഇന്‍ഡൊനീഷ്യയാണ് മൂന്നാം സ്ഥാനത്ത്.

48000ത്തോളം ഇരുചക്ര വാഹനങ്ങളാണ് ദിനംപ്രതി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. മൊത്തം വിറ്റഴിച്ച 170 ലക്ഷം വാഹനങ്ങളിള്‍ 120 ലക്ഷം ബൈക്കുകളും 50 ലക്ഷം സ്‌കൂട്ടറുകളുമാണ്. ബൈക്കുകളില്‍ 65 ലക്ഷവും 100-110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളുകളാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇരുചക്ര വാഹന വിപണി അസാധാരണ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. 2011-12 കാലയളവില്‍ 130 ലക്ഷമായിരുന്ന വില്‍പ്പനയാണ് 170 ലക്ഷത്തിലെത്തിയത്.

2010-ന് ശേഷം ചൈനയില്‍ ഇരുചക്രവാഹന വിപണിയില്‍ കാര്യമായി ഇടിവ് സംഭവിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചതും ആഭ്യന്തര വിപണിയില്‍ ഇറക്കുമതി മോഡലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് ചൈനയിലെ ഇരുചക്ര വിപണിയെ ബാധിച്ചത്. ഇന്ത്യയില്‍ ഓട്ടോമാറ്റിക്ക് സ്‌കൂട്ടര്‍, കമ്മ്യൂട്ടര്‍ ശ്രേണിക്കൊപ്പം മികച്ച എഞ്ചിന്‍ ശേഷിയുള്ള മോഡലുകള്‍ക്കും ജനപ്രീതി വര്‍ധിച്ചത് ഇരുചക്ര വാഹനനിര്‍മാണകാര്‍ക്ക് നേട്ടമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍