UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെ ആദ്യ കണ്‍വെര്‍ട്ടിബിള്‍ എസ്‍യുവി

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ വിപണിയിലിറക്കിയ റേ‍ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിളിന് 69.53 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്‍‍ഷോറൂം വില

ഇന്ത്യയിലാദ്യമായി കണ്‍വെര്‍ട്ടിബിള്‍ ലക്ഷ്വറി എസ്‍‍യുവിയെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) പുറത്തിറക്കി. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ വിപണിയിലിറക്കിയ റേ‍ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിളിന് 69.53 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്‍‍ഷോറൂം വില.

മടക്കി വയ്ക്കാവുന്ന മേല്‍മൂടിയുള്ള ഇവോക്കിന് കൂടുതല്‍ ബലപ്പെടുത്തിയ മോണോകോക്ക് ഷാസിയും ഡോര്‍ പാനലുകളുമാണ് ഉപയോഗിക്കുന്നത്. ഫാബ്രിക് നിര്‍മിതമായ മേല്‍മൂടി മടക്കാന്‍ ബട്ടന്‍ അമര്‍ത്തിയാല്‍ മതി. 20 സെക്കന്‍ഡിനുള്ളലില്‍ ബൂട്ട് സ്പേസിലേയ്ക്ക് റൂഫ് മടങ്ങും. മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിടെയിലും റൂഫ് മടക്കാനും നിവര്‍ത്താനുമാകും. പുറത്ത് നിന്നുള്ള ശബ്ദം ഉള്ളില്‍ കടക്കാത്തവിധം എക്കോസ്റ്റിക് ഇന്നര്‍ ലൈനിങ് ഫാബ്രിക് റൂഫിനു നല്‍കിയിട്ടുണ്ട്. വാഹനം തലകീഴായി മറിഞ്ഞാല്‍ യാത്രക്കാര്‍ക്ക് സംരംക്ഷണം നല്‍കാന്‍ സ്വയം ഉയര്‍ന്നുവരുന്ന റോള്‍ ബാര്‍ സിസ്റ്റവും ഇവോക്ക് കണ്‍വെര്‍ട്ടിബിളിനുണ്ട്.

ജെഎല്‍ആറിന്റെ പുതിയ രണ്ട് ലീറ്റര്‍ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനാണ് ഇവോക്ക് കണ്‍വെര്‍ട്ടിബിളിനു കരുത്തേകുന്നത്. 240 ബിഎച്ച്പി -340 എന്‍എം ആണ് ശേഷി. ഫോര്‍ വീല്‍ ഡ്രൈവുള്ള എസ്‍യുവിയ്ക്ക് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 8.1 സെക്കന്‍ഡ്. പരമാവധി വേഗം മണിക്കൂറില്‍ 217 കിലോമീറ്റര്‍.

എച്ച്എസ്ഇ ഡൈനാമിക് എന്ന ടോപ് എന്‍ഡ് വേരിയന്റ് മാത്രമാണ് ഇവോക്ക് കണ്‍വെര്‍ട്ടിബിളിന് ഇന്ത്യയിലുള്ളത്. അഡാപ്റ്റിവ് എല്‍ഇഡി ഹെഡ്ലാംപുകള്‍, ഹെഡ്സ് അപ് ഡിസ്‍പ്ലേ, സറൗണ്ട് വ്യൂ ക്യാമറ, വൈഫൈ ഹോട്ട്സ്പോട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.
സാധാരണ ഇവോക്കിന് ഇന്ത്യയില്‍ 50.20 ലക്ഷം രൂപ – 59.90 ലക്ഷം രൂപയാണ് വില. ഇതിന് 179 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദം മാത്രമാണ് നിലവില്‍ ഉളളത്.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍