UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റ് വിപണി കീഴടക്കാന്‍ എത്തി

റൂബി റെഡ്, ടൈറ്റാനിയം സില്‍വര്‍, ഒബ്സിഡിയന്‍ ഗ്രെയ്, കോസ്മിക് ബ്ലാക്ക്, സ്പ്ലാഷ് വൈറ്റ് നിറങ്ങളെ കൂടാതെ സാഫൈര്‍ ബ്ലൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ കൂടി ഇനി ഇസൂസു വി-ക്രോസിന്റെ ഫെയ്സ്ലിഫ്റ്റ് പിക്കപ്പ് ട്രക്ക് ലഭിക്കുന്നത്.

ലൈഫ്സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കായ ഇസൂസു വി-ക്രോസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തി. പരിഷ്‌കാരങ്ങളില്ലാതെ പുതിയ നിറപ്പതിപ്പുകൡാണ് 2019 ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റ് എത്തിയിരിക്കുന്നത്.ഇന്റീരിയറിലെയും എക്സ്റ്റീരിയറിലെയും പരിഷ്‌കാരങ്ങള്‍ വി-ക്രോസിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

സ്പോര്‍ടി ഭാവമുണര്‍ത്തുന്ന റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, വശങ്ങളിലെ സ്റ്റെപ്പുകള്‍, ബ്ലാക്ക് നിറമുള്ള B പില്ലാര്‍ ബമ്പറിലെ ക്രോം ആവരണം എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍.പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും പുതിയ ഡിസൈന്‍ ലൈനുകളും ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റിലെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലാക്ക് നിറമാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. 132 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍.

പുത്തന്‍ ഫ്രണ്ട് ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോം ബെസലോടെയുള്ള ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്ളെയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് പുതിയ ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റിലെ എക്സ്റ്റീരിയറിന് ഭംഗി കൂട്ടുന്ന കാര്യങ്ങള്‍. ത്രീഡി ഡിസൈനിലുള്ള ഇലക്ട്രോലുമിനസന്റ് മീറ്റര്‍, ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടുത്തി കോക്ക്പിറ്റും
ഇസൂസു വി-ക്രോസ് ഫെയ്സ്ലിഫ്റ്റിലെ സീറ്റുകളും പഴയ മോഡലില്‍ നിന്നും പരിഷ്‌കാരങ്ങള്‍ വരുത്തിട്ടുണ്ട്. പ്രീ-ടെന്‍ഷനറോടെയുള്ള സീറ്റ് ബെല്‍റ്റ്, ലോഡ് ലിമിറ്റര്‍, സ്പീഡ് സെന്‍സിറ്റിവ് ഡോര്‍ ലോക്ക്, യാത്രക്കാര്‍ക്കായുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് വി-ക്രോസ് ഫെയ്സ്ലിഫ്റ്റിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

റൂബി റെഡ്, ടൈറ്റാനിയം സില്‍വര്‍, ഒബ്സിഡിയന്‍ ഗ്രെയ്, കോസ്മിക് ബ്ലാക്ക്, സ്പ്ലാഷ് വൈറ്റ് നിറങ്ങളെ കൂടാതെ സാഫൈര്‍ ബ്ലൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ കൂടി ഇനി ഇസൂസു വി-ക്രോസിന്റെ ഫെയ്സ്ലിഫ്റ്റ് പിക്കപ്പ് ട്രക്ക് ലഭിക്കുന്നതാണ്. 15.51 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 17.03 ലക്ഷം രൂപയുമെന്ന എന്നരീതിയിലാണ് ഫെയ്സ്ലിഫ്റ്റിന്റെ വില തുടങ്ങുന്നത്.എന്നാല്‍ ഈ വിലയില്‍ ഭാവിയില്‍ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍