UPDATES

ഓട്ടോമൊബൈല്‍

കുടുതല്‍ പവര്‍ഫുള്ളായി ജാവ രണ്ടാം വരവിന് ഒരുങ്ങുന്നു

മഹീന്ദ്രയുടെ കീഴില്‍ രണ്ടു പുതിയ ജാവകളാണ് പുറത്തിറങ്ങിയത്

ബൈക്ക് ആരാധകരുടെ ഹൃദയം കിഴടക്കിയ ജാവ രണ്ടാം വരവിന് ഒരുങ്ങുന്നു.പടക്കംപൊട്ടുന്ന ശബ്ദത്തില്‍ മുന്നോട്ടു പാഞ്ഞ ജാവ ബൈക്കുകള്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി ആര്‍ജിച്ചു. പിന്നീട് ജാവ മാറി യെസ്ഡി വന്നെങ്കിലും ജനപ്രീതിക്ക് കുറവൊന്നുമുണ്ടായില്ല. ചെറു മൈലേജു ബൈക്കുകളുടെ കുത്തൊഴുക്കില്‍ 1996ല്‍ നിര്‍ത്തിയ ഈ ഐതിഹാസിക ബ്രാന്‍ഡ് തിരിച്ചെത്തി. മഹീന്ദ്രയുടെ കീഴില്‍ രണ്ടു പുതിയ ജാവകളാണ് പുറത്തിറങ്ങിയത്. ജാവ 42, ജാവ എന്നീ പേരില്‍ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

"</p

ആധുനികതയും പരമ്പരാഗത ലുക്കും ചേര്‍ത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകല്‍പ്പന. ജാവയുടെ പഴയ ബൈക്കുകളോട് വളരെയധികം സാമ്യം. വാഹനത്തിന്റെ ബാലന്‍സ്, ഹാന്‍ഡിലിങ്, റൈഡബിലിറ്റി തുടങ്ങിയതെല്ലാം പഴയ ജാവയെപ്പോലെ തന്നെ മികച്ചതാണ്. ജാവയ്ക്ക കൂടുതല്‍ സാമ്യം പഴയ ക്ലാസിക്ക് ബൈക്കിനോടാണെങ്കില്‍ ജാവ 42 മോഡേണ്‍ ക്ലാസിക്കാണ് എന്നാണ് മഹീന്ദ്ര പറയുന്നത്.

രണ്ടാം വരവില്‍ ജാവ ഉപയോഗിക്കുന്ന 293 സിസി എന്‍ജിന് 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുണ്ട്. സിംഗിള്‍ സിലിണ്ടറാണ് ലിക്വുഡ് കൂള്‍ഡ് എന്‍ജിന്‍. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രമ്മും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവയുടെ ട്രെയിഡ് മാര്‍ക്കായിരുന്നു ട്വിന്‍ സൈലന്‍സറുമുണ്ട് പുതിയ ജാവകളില്‍. ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനാണ് ബൈക്കുകള്‍ക്ക്. ബൈക്കുകളുടെ ഭാരം 170 കിലോഗ്രാമും ടാങ്ക് കപ്പാസിറ്റി14 ലീറ്ററുമാണ്.

"</p

ഇന്ത്യന്‍ നിരത്തിലെ നിറസാന്നിധ്യമായിരുന്ന ജാവ രണ്ടാമതെത്തുമ്പോള്‍ പ്രധാന എതിരാളികളുമായി കടുത്ത മത്സരമാണ് മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി പുതിയ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആകെമാനം കമ്പനി സ്ഥാപിക്കും. നിലവില്‍ 105 ഡീലര്‍ഷിപ്പുകളുണ്ടെന്നും ഉടന്‍ തന്നെ 70 മുതല്‍ 75 വരെ ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്നുമാണ് മഹീന്ദ്ര അറിയിക്കുന്നത്.ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ പുറത്തിറക്കാനുള്ള ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎല്‍പിഎല്‍) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്.

മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റില്‍ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്. കിക്കര്‍ കൊണ്ടു സ്റ്റാര്‍ട്ടാക്കി അതേ കിക്കര്‍ കൊണ്ടു തന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി മുന്നോട്ടു പാഞ്ഞു പോകുന്ന ജാവ,അറുപതുകളിലേയും എഴുപതുകളിലേയും രാജാവായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍