UPDATES

ഓട്ടോമൊബൈല്‍

പുതിയ റെട്രോ സ്റ്റൈല്‍ കവസാക്കി W800 സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി

റൗണ്ട് ഹെഡ്ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍, ഫ്ളാറ്റ് സീറ്റ്, അലൂമിനിയം സ്പോക്ക് വീല്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, സ്പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍ ക്രോം എക്സ്ഹോസ്റ്റ് എന്നിവയെല്ലാം ചേര്‍ന്ന് ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപം വാഹനത്തിനുണ്ട്.

പുതിയ റെട്രോ സ്റ്റൈല്‍ കവസാക്കി W800 സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. ഓഗസ്റ്റ് പകുതിയോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും. Z900RS ന് ശേഷം കവസാക്കി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ റെട്രോ മോഡലാണിത്. 1966 ലെ ഐക്കണിക് കവസാക്കി W1 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് W800 സ്ട്രീറ്റിന്റെ ഡിസൈന്‍.

റൗണ്ട് ഹെഡ്ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍, ഫ്ളാറ്റ് സീറ്റ്, അലൂമിനിയം സ്പോക്ക് വീല്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, സ്പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍ ക്രോം എക്സ്ഹോസ്റ്റ് എന്നിവയെല്ലാം ചേര്‍ന്ന് ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപം വാഹനത്തിനുണ്ട്.

മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് ബ്ലാക്ക്/മെറ്റാലിക് മാറ്റ് ഗ്രാഫൈറ്റ് ഗ്രേ എന്ന സിംഗിള്‍ കളര്‍ ഓപ്ഷനില്‍ മാത്രമേ W800 ലഭ്യമാകു.773 സിസി എയര്‍ കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4800 ആര്‍പിഎമ്മില്‍ 63 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ചും വാഹനത്തിലുണ്ട്.

സുരക്ഷയ്ക്കായി മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 270 എംഎം ഡിസ്‌ക് ബ്രേക്കുമാണ്, സ്റ്റാന്റേര്‍ഡായി ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. ട്രെയംഫ് സ്ട്രീറ്റ് ട്വിന്‍, ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡ്, ഇന്ത്യന്‍ സ്‌കൗട്ട് സിക്സ്റ്റി എന്നിവയാണ് W800 ന്റെ മുഖ്യ എതിരാളികള്‍. റെട്രോ സ്‌റ്റൈല്‍ സ്ട്രിറ്റ് ബൈക്കിന് 7.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. നിലവില്‍ വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം W800 സ്ട്രീറ്റിന്റെ കുറച്ചു യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വിറ്റഴിക്കുകയുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍