UPDATES

ഓട്ടോമൊബൈല്‍

എൻഫീൽഡ് സൈലൻസർ മോഡിഫൈ ചെയ്തവർ ജാഗ്രത!: ബൈക്കുകളുടെ രജിസ്ട്രേഷൻ റദ്ദാകും

ജൂൺ 1 മുതൽ ഈ വിഷയത്തില്‍ നടപടിക്ക് പൊലീസ് തുടക്കമിടും.

നാട്ടുകാരുടെ ചെവി പൊട്ടിക്കുംവിധത്തിൽ സൈലൻസറുകള്‍ മോഡിഫൈ ചെയ്ത് ശബ്ദം കൂട്ടിയ മഹദ്‍വ്യക്തിത്വങ്ങളെ ബെംഗളൂരു ട്രാഫിക് പൊലീസ് പിടികൂടി ആദരിച്ചിരുന്നു. എല്ലാ ബൈക്കുകളുടെയും രജിസ്ട്രേഷൻ റദ്ദ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ശബ്ദമലിനീകരണത്തിനു പുറമെ, ഇവർ റോഡിലുണ്ടാക്കുന്ന ശബ്ദത്തിൽ വിരണ്ട് പലരും അപകടത്തിൽ പെടുന്നതും ഈ നടപടിക്ക് കാരണമായി.

ദേശീയമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവത്തിനു ശേഷം കേരളാ പൊലീസും ഇതേ വഴിക്ക് നീങ്ങാനുള്ള ആലോചന നടത്തുകയാണ്.

ജൂൺ 1 മുതൽ ഈ വിഷയത്തില്‍ നടപടിക്ക് പൊലീസ് തുടക്കമിടും. രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ തന്നെയാണ് പൊലീസിന്റെയും പരിപാടി. ആർസി സസ്പെൻഡ് ചെയ്യുന്നതോടെ വണ്ടി റോഡിലിറക്കാന്‍ സാധിക്കാതെ വരും. ആർസി സസ്പെൻഷനിലായാൽ ഇൻഷൂറൻസും അസാധുവാകും.

രജിസ്ട്രേഷന്‍ സസ്പെന്‍ഷൻ മൂന്നു മാസത്തേക്കാണ്. ഇതിനിടയിൽ ശരിയായ സൈലൻസർ ഘടിപ്പിച്ച് അത് അധികൃതരെ ബോധ്യപ്പെടുത്തിയാൽ സസ്പെൻഷൻ നീക്കിക്കിട്ടും.

എറണാകുളത്തു മാത്രം കഴിഞ്ഞവർഷം 900 ബൈക്കുകളാണ് മോഡിഫൈ ചെയ്ത് പിടികൂടിയതെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.

ശബ്ദം കൂട്ടി ബൈക്കോടിക്കുന്നവരുടെ ചെവിക്ക് അധികം താമസിക്കാതെ ദൗര്‍ബല്യങ്ങൾ വരുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. യൗവനത്തിൽ തന്നെ കേൾവിശക്തി കുറയാന്‍ സാധ്യതയുണ്ട്. ഇക്കൂട്ടർ തന്നെയാണ് ഈ ശബ്ദം ഏറ്റവും കൂടുതൽ കേൾക്കുന്നത് എന്നതാണ് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍