UPDATES

ഓട്ടോമൊബൈല്‍

ലംബോര്‍ഗിനി ഉറസ്; ലോകത്തിലെ ഏറ്റവും വേഗമുള്ള എസ് യു വി ഇന്ത്യയില്‍

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.6 സെക്കന്റ്

വേഗതയും വ്യത്യസ്തമായ നിര്‍മാണ രീതിയും കൊണ്ട് പ്രശസ്തിയാര്‍ജിച്ച സൂപ്പര്‍ കാറാണ് ലംബോര്‍ഗിനി. ഏതൊരു കാര്‍ ആരാധകനും വാങ്ങാന്‍ കൊതിക്കുന്ന വാഹനം. ഇതൊക്കയാണെങ്കിലും കമ്പനി ഇതുവരെയും ഒരു എസ്.യു.വി മോഡല്‍ പുറത്തിറക്കിയിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള ലംബോര്‍ഗിനി ആരാധകരുടെ വലിയൊരു പരാതിയും ഇതു തന്നെയായിരുന്നു. ആ പരാതി അവസാനിക്കുകയാണ്. ലംബോര്‍ഗിനി തങ്ങളുടെ ഒരെയൊരു എസ്.യു.വിയെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ് യു വി എന്ന പേരിലെത്തുന്ന ലംബോര്‍ഗിനി ‘ഉറസി’ന്റെ എക്‌സ്‌ഷോറൂം വില 3 കോടി രൂപയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ എസ്.യു.വിയായ ‘ഉറസിന്’ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.6 സെക്കന്റ് മതി. എസ് യു വി, കൂപ്പെ ക്രോസോവര്‍, സ്‌പോര്‍ട്‌സ് കാര്‍, ആഡംബര കാര്‍ തുടങ്ങിയവയുടെ സമന്വയമായാണ് ഉറുസെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ‘ഉറസി’നു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. നിലവില്‍ പ്രതിവര്‍ഷം 3,500 കാര്‍ മാത്രം വില്‍ക്കുന്ന ലംബോര്‍ഗിനിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ത്താന്‍ ‘ഉറസ്’ വഴിതെളിയിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

"</p

ലോക വിപണികളില്‍ അരങ്ങേറ്റം കുറിച്ച് വെറും 38 ദിവസത്തിനകമാണ് ഉറസ് ഇന്ത്യയിലെത്തിയത്. അതുകൊണ്ടുതന്നെ വോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതിയ മോഡലായ ഉറുസിന് ഇന്ത്യയില്‍ വലിയൊരു വിപണി പ്രതീക്ഷിച്ചിരിക്കണം. പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ വിപണിക്ക് അനുവദിച്ച ‘ഉറസ്’ വിറ്റു പോയെന്നും ലംബോര്‍ഗിനി സൂചിപ്പിക്കുന്നുണ്ട്. ‘ഉറസി’ന് ഇന്ത്യയില്‍ ആവശ്യക്കാര്‍ ധാരാളമുണ്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

എഞ്ചിന്‍:
4 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിന്‍
6800 ആര്‍.പി.എമ്മില്‍ 641 ബി.എച്ച്.പി കരുത്ത്
22404500 ആര്‍.പി.എമ്മില്‍ 850 എന്‍.എം ടോര്‍ക്ക്

വേഗം:
0 മുതല്‍ 100 കിലോമീറ്റര്‍ എത്താന്‍ 3.6 സെക്കന്റ്
0 മുതല്‍ 200 കിലോമീറ്റര്‍ എത്താന്‍ 12.8 സെക്കന്റ്
ടോപ് സ്പീഡ് 305 km/hr

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍