UPDATES

ഓട്ടോമൊബൈല്‍

2019 ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വിലകൂട്ടാനൊരുങ്ങി ടാറ്റയും

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധിച്ചതിനലാണ്് വില കൂട്ടാന്‍ നിര്‍ബന്ധിതരായത്‌

രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് പുതുവര്‍ഷത്തില്‍ വില വര്‍ദ്ധിക്കും. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2019 ജനുവരി ഒന്ന് മുതലാണ് വില വര്‍ധിക്കുക. നാല്‍പതിനായിരം രൂപ വരെയുള്ള വിലവര്‍ദ്ധനവാകും വിവിധ മോഡലുകള്‍ക്ക് ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധിച്ചതിനാലാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് ടാറ്റമോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് വ്യക്തമാക്കി.

നെക്സണ്‍, ടിയാഗോ തുടങ്ങിയ വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടേത്താളം ഏറെ പ്രതീക്ഷ നല്‍കുന്നവയാണെന്നും, 2019 ആദ്യംതന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്യുവി, ഹാരിയറിന്റെ കടന്നുവരവിന് വിപണി സാക്ഷ്യം വിപണി വഹിക്കുമെന്നും പരീഖ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍