UPDATES

ഓട്ടോമൊബൈല്‍

ആഡംബര വാഹനങ്ങള്‍ക്ക് ജി എസ് ടിക്ക് പുറമെ സെസ്: ബില്‍ ലോക്‌സഭ പാസാക്കി

15 മുതല്‍ 25 ശതമാനം വരെ സെസ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. നാല് മീറ്ററിലധികം നീളം വരുന്ന കാറുകള്‍ക്ക് നിലവില്‍ തന്നെ 28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഡംബര കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ സെസ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. നാല് മീറ്ററിലധികം നീളം വരുന്ന കാറുകള്‍ക്ക് നിലവില്‍ തന്നെ 28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജി എസ് ടി മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ആഡംബര വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നതെന്ന് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ ജി എസ് ടി കൗണ്‍സില്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ നിരവധി കാറുകള്‍ക്കും എസ് യു വികള്‍ക്കും വ്യത്യസ്ത സെസുകളാണ് ചുമത്തിയിരുന്നത്. കാറുകള്‍ക്ക് 17 മുതല്‍ 20 ശതമാനം വരെയും എസ് യു വികള്‍ക്ക് 22 ശതമാനം വരെയും. സെപ്റ്റംബറിലെ ജി എസ് ടി ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ജനുവരി മുതല്‍ മിക്ക ഓട്ടോമൊബൈല്‍ കമ്പനികളും വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര അടക്കമുള്ള കമ്പനികള്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍