UPDATES

ഓട്ടോമൊബൈല്‍

മഹീന്ദ്ര ബൊലേറോ വില്‍പ്പന പത്ത് ലക്ഷം തികഞ്ഞു

ഈ വര്‍ഷം  ഫെബ്രുവരിയില്‍ ഏറ്റവും വില്‍പ്പനയുള്ള 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു

വിപണിയിലെത്തി 18 വര്‍ഷമായിട്ടും ഇന്ത്യക്കാര്‍ മടുക്കാത്ത എസ്‌യുവിയായ മഹീന്ദ്ര ബൊലേറോയുടെ വില്‍പ്പന 10 ലക്ഷം തികഞ്ഞു. മലമ്പ്രദേശങ്ങളിലെ ഉപയോഗത്തിനും യോജിച്ച പരുക്കന്‍ രൂപമുള്ള ബൊലേറോ, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റവും വില്‍പ്പനയുള്ള 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 8,001 യൂണിറ്റായിരുന്നു വില്‍പ്പന.

നീളം കുറഞ്ഞ പതിപ്പായ പവര്‍ പ്ലസ് പുറത്തിറങ്ങിയശേഷമാണ് ബൊലേറോ വില്‍പ്പനയില്‍ പുത്തന്‍ ഉണര്‍വുണ്ടായത്. 2016 ലായിരുന്നു ഇതിന്റെ വിപണി പ്രവേശം. നീളം നാലു മീറ്ററില്‍ ഒതുക്കിയ ബൊലേറോ പവര്‍ പ്ലസ് ഏഴ് സീറ്ററാണ്. മൂന്നാം നിരയില്‍ പരസ്പരാഭിമുഖമായി രണ്ട് ജംപ് സീറ്റുകള്‍ നല്‍കിയിരിക്കുന്നു.

"</p

ബൊലേറോ പവര്‍ പ്ലസിന്റെ 1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , എംഹോക്ക് ഡി 70 ഡീസല്‍ എന്‍ജിന് 70 ബിഎച്ച്പി 195 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള വാഹനത്തിന് 16.50 കിമീ / ലീറ്റര്‍ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. 15 ഇഞ്ചാണ് ടയര്‍ വലുപ്പം. മുന്‍ ചക്രങ്ങള്‍ക്ക് കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷനും പിന്‍ ചക്രങ്ങള്‍ക്ക് ലീഫ് സ്പ്രിങ് സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു.

ഡ്രൈവര്‍  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ,വോയ്‌സ് മെസേജങ് സിസ്റ്റം, ഇന്ധനക്ഷമത കൂട്ടുന്ന മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി എന്നിവ പവര്‍ പ്ലസിനുണ്ട്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം ഏതാണോ ആദ്യം എന്ന ക്രമത്തില്‍ വാറന്റി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. നാല് വകഭേദങ്ങളണ് ബൊലേറോ പവര്‍ പ്ലസിനുള്ളത്. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 6.89 ലക്ഷം രൂപ മുതല്‍ 8.24 ലക്ഷം രൂപ വരെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍