UPDATES

ഓട്ടോമൊബൈല്‍

മഹേന്ദ്രയുടെ കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പ് ഉടന്‍ എത്തുന്നു

സ്മോള്‍ എസ്യുവി ശ്രേണിയില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി-100-നെയാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളെത്തിച്ച മഹേന്ദ്രയുടെ കുഞ്ഞന്‍ എസ്യുവിയായ കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പ് e-KUV100 നിരത്തിലിറങ്ങുന്നു. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കെയുവി-100 ഇലക്ട്രിക് ആറ് മാസത്തിനുള്ളില്‍ നിരത്തിലെത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സ്മോള്‍ എസ്യുവി ശ്രേണിയില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി-100-നെയാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നത്. രൂപത്തിലും ഡിസൈനിലും മാറ്റമില്ലാതെ എന്‍ജിനില്‍ മാത്രം മാറ്റമൊരുക്കിയാണ് ഈ വാഹനം നിരത്തിലെത്തിക്കുന്നത്. 30kW മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററി പാക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കെയുവിക്ക് സാധിക്കും. ഒരു മണിക്കുറില്‍ ബാറ്ററി ഏകദേശം 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാം.
e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്‌നോസ്റ്റിക്‌സ്, കാബിന്‍ പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക് കെയുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍