UPDATES

ഓട്ടോമൊബൈല്‍

വാഹന യാത്രികര്‍ക്ക് സുരക്ഷയൊരുക്കുന്ന ‘വൈറ്റ് ബോക്‌സ്’;കണ്ടുപിടുത്തവുമായി വിദ്യാര്‍ഥികള്‍

മദ്യപിച്ചാല്‍ ഉപകരണത്തിന്റെ സഹായത്തോടെ ഇത് തിരിച്ചറിയുകയും സൈറണ്‍ മുഴക്കുകയും ചെയ്യും.

നിരത്തുകളില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ സംഭവിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ സംഭവിക്കാതിരിക്കാനും നിയമം തെറ്റിക്കാതിരിക്കാനും ഓര്‍മ്മപ്പെടുത്തി മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് ഐഇഡിസി വിദ്യാര്‍ഥികള്‍.
ഡ്രൈവ്  ചെയ്യുമ്പോള്‍ മുന്നില്‍ വാഹനങ്ങളോ തടസ്സമോ ഉണ്ടായാല്‍ സ്വയം ബ്രേക്ക് ചെയ്യുക, മദ്യപിച്ച് ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്നാലും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാലും വാഹനം സ്റ്റാര്‍ട്ട് ആവില്ല.ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിയാല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഇത്തരം ഒട്ടേറെ സവിശേഷതകളുമായി വിദ്യാര്‍ഥി കൂട്ടായ്മയില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ‘വൈറ്റ് ബോക്‌സ്’ ഒരുങ്ങി.

തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് ഐഇഡിസിലിയെ കെ.ആദര്‍ശ്, പി.അക്ബര്‍, കെ.വൈശാഖ്, ആദില്‍ ഹസന്‍ എന്നിവരാണ് ഉപകരണം പുറത്തിറക്കിയത്. വാഹന അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു വര്‍ഷം മുന്‍പാണ് ഉപകരണം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

പ്രത്യേക അകലത്തില്‍ തടസ്സങ്ങള്‍ വരുമ്പോള്‍ സ്വയം ബ്രേക്ക് ചെയ്യുന്ന രീതിയിലാണ് റഡാര്‍ സംവിധാനത്തോടു കൂടിയ ഉപകരണം നിര്‍മിച്ചിട്ടുള്ളത്. മദ്യപിച്ചാല്‍ ഉപകരണത്തിന്റെ സഹായത്തോടെ ഇത് തിരിച്ചറിയുകയും സൈറണ്‍ മുഴക്കുകയും ചെയ്യും.

വാഹനം ഓടിക്കുന്ന ആള്‍ ഉറങ്ങിപ്പോയാല്‍ ക്യാമറയില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ ഓഫ് ആകും. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയൂ. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും മുന്നറിയിപ്പ് ശബ്ദം മുഴങ്ങും. രാത്രിയില്‍ എതിര്‍ വശത്തു നിന്നു വരുന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ പ്രകാശം നിയന്ത്രിക്കുന്ന ഓട്ടമാറ്റിക് ഡിം ആന്‍ഡ് ബ്രൈറ്റ് സംവിധാനവും ഉപകരണത്തിനുണ്ട്. കൂടാതെ ഉപകരണത്തില്‍ സേവ് ചെയ്യുന്ന ഫോണ്‍ നമ്പറുകളിലേക്ക് വാഹനം. അപകടത്തില്‍പ്പെട്ടാല്‍ സ്ഥലം കൃത്യമായി അറിയിക്കുന്നതിനുള്ള സംവിധാനം, മോഷണം നടന്നാല്‍ എവിടെയെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗം എന്നിവയും ഉപകരണത്തിലുണ്ട്ഉപകരണത്തിന് 25000 രൂപയില്‍ താഴെ മാത്രമാണ് നിര്‍മാണ ചെലവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍