UPDATES

ഓട്ടോമൊബൈല്‍

പെട്രോള്‍ എന്‍ജിനുമായി മാരുതി സുസുക്കി ബ്രെസ വരുന്നു

മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡീസല്‍ കാറുകള്‍ പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചതിന് ശേഷമാണ് ബ്രെസയിലും പെട്രോള്‍ എന്‍ജിന്‍ എത്തുന്നത്.

മാരുതി ബ്രെസയുടെ പെട്രോള്‍ പതിപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് സൂചന.ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ വിവരം പുറത്ത് വന്നത്. 2016ലാണ് മാരുതി ബ്രെസയെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ബ്രെസ പുറത്തിറങ്ങിയിരുന്നത്.

മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡീസല്‍ കാറുകള്‍ പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചതിന് ശേഷമാണ് ബ്രെസയിലും പെട്രോള്‍ എന്‍ജിന്‍ എത്തുന്നത്.സിയാസിലും എര്‍ട്ടിഗയിലും ഉപയോഗിക്കുന്ന 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയിലും ഉപയോഗിക്കുക.1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് ബ്രെസ വിപണിയിലെത്തിയത്. അടുത്ത വര്‍ഷം മുതല്‍ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ബ്രെസ പെട്രോള്‍ പുറത്തിറക്കുന്നത്.

103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ടാകും. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ളതാണ് ഈ എന്‍ജിന്‍. തുടക്കത്തില്‍ 5 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. പിന്നാലെ 4 സ്പീഡ് ഓട്ടോമാറ്റിക്കും എത്തും.നിലവില്‍ 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബ്രെസയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ.വലിപ്പമേറിയ എയര്‍ ഇന്‍ടേക് സഹിതമുള്ള ബംപറില്‍ എല്‍ ഇ ഡി ഗൈഡ് ലൈറ്റും ഫോഗ് ലാംപുകളും വാഹനത്തെ വ്യത്യസ്തമാക്കി.ബ്ലാക്ക് അണ്ടര്‍ ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്ങും ഫ്‌ളോട്ടിങ് റൂഫ് ഡിസൈനൊപ്പം 16 ഇഞ്ച് അലോയ് വീലും വിറ്റാരെ ബ്രെസയിലുണ്ട്. റാപ് എറൗണ്ട് ടെയില്‍ ലാംപ്, ടെയില്‍ ഗേറ്റിലെ ക്രോം യൂണിറ്റ് തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍.ഡീസല്‍ പതിപ്പിലുള്ള മിക്ക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പെട്രോള്‍ എന്‍ജിനുള്ള വിറ്റാര ബ്രെസയിലും മാരുതി സുസുക്കി നിലനിര്‍ത്തുമെന്നാണ് സൂചന. എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ബോഡ് കളര്‍ ബംപര്‍, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സഹിതം ഇലക്ട്രിക് ഫോള്‍ഡിങ് റിയര്‍വ്യൂ മിറര്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ എന്നിവയൊക്കെ പെട്രോള്‍ ബ്രെസയിലുമുണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍