UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ സുരക്ഷ സംവിധാനങ്ങളുമായി മാരുതി ഈക്കോ വിപണിയില്‍

മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കില്‍ നിന്നും കടമെടുത്ത സ്റ്റിയറംഗ് വീലാണ് പുത്തന്‍ ഈക്കോയിലെ മറ്റൊരു പ്രത്യേകത.

വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഈക്കോ എംപിവി വിപണിയിലെത്തിച്ചു. സുരക്ഷ സജ്ജീകരണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും മാരുതി പറയുന്നു. മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കില്‍ നിന്നും കടമെടുത്ത സ്റ്റിയറംഗ് വീലാണ് പുത്തന്‍ ഈക്കോയിലെ മറ്റൊരു പ്രത്യേകത.

എബിഎസ്, ഇബിഡി, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് പുതിയ ഈക്കോയിലെ സുരക്ഷ സംവിധാനങ്ങള്‍. 2019 മാരുതി ഈക്കോ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ എന്നി ഓപ്ഷനുകളിലും ലഭിക്കും.

63 bhp കരുത്തും 85 Nm torque ഉം കുറിക്കുന്ന സിഎന്‍ജി വകഭേദവും ഈക്കോയ്ക്കുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. പഴയ മോഡലിലുണ്ടായിരുന്ന 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും .73 bhp കരുത്തും 101 Nm torque സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. കാര്‍ഗോ വാനായി ഉപയോഗിക്കാവുന്ന രീതിയിലുമാണ് 2019 ഈക്കോയെ മാരുതി ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ സുരക്ഷ ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈക്കോയിലെ സുരക്ഷ സജ്ജീകരണങ്ങള്‍ കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നത്. 3.55 ലക്ഷം രൂപയാണ് ഈക്കോയുടെ വില. 2019 ഒക്ടോബര്‍ വരെയായിരിക്കും പരിഷ്‌കരിച്ച ഈക്കോ വിപണിയിലുണ്ടാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍