UPDATES

ഓട്ടോമൊബൈല്‍

മുഖം മിനുക്കി എര്‍ട്ടിഗ എത്തുന്നു

ഓഗസ്റ്റില്‍ മാരുതി രണ്ടാംതുലമുറ എര്‍ട്ടിഗയെ വിപണിയില്‍ എത്തിക്കും

വില്‍പ്പന വിജയം നേടിയ മാരുതി എംപിവിയായ എര്‍ട്ടിഗയുടെ പുതിയ മോഡല്‍ വരുന്നു. നിലവില്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിക്കാെണ്ടിരിക്കുന്ന രണ്ടാം തലമുറ എര്‍ട്ടിഗ ഓഗസ്റ്റില്‍ വിപണിയിലെത്തും.

പുതിയ തലമുറ സ്വിഫ്റ്റിനും ബലേനോയ്ക്കും ഉപയോഗിക്കുന്ന ഹേര്‍ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ എര്‍ട്ടിഗയെ നിര്‍മിക്കുന്നത്. നീളം അല്‍പ്പം കൂടി കൂടും. ഇന്റീരിയറിന്റെ വലുപ്പവും കൂടും. മൂന്നാം നിര സീറ്റിന് കൂടുതല്‍ ലഗ്‌സ്‌പേസ് ലഭ്യമാകും. പുതിയ ഡാഷ്‌ബോര്‍ഡ്, കൂടുതല്‍ ഫീച്ചറുകള്‍, പുതിയ ഇന്റീരിയര്‍ രൂപകല്‍പ്പന എന്നിവ എഴ് സീറ്റര്‍ എംപിവിയുടെ പുതിയ പതിപ്പില്‍ പ്രതീക്ഷിക്കാം.

"</p

പഴയതിലും വീതിക്കൂടുതല്‍ തോന്നിക്കും വിധമാണ് പുതിയ എര്‍ട്ടിഗയുടെ മുന്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബമ്പര്‍, ഗ്രില്‍, അലോയ് വീലുകള്‍, ഹെഡ്‌ലാംപുകള്‍ എന്നിവ പുതിയതാണ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള വാഹനത്തിന് പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളാണ്.

എന്‍ജിനുകള്‍ക്ക് മാറ്റമുണ്ടാവില്ല. 1.4 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. രണ്ടിനും അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സ് കൂടാതെ എഎംടിയും ലഭ്യമാക്കാനാണ് സാധ്യത.

രണ്ടാം തലമുറ എര്‍ട്ടിഗയുടെ എല്ലാ വകഭേദങ്ങള്‍ക്കും രണ്ട് എയര്‍ബാഗുകളും എബിഎസും ഉണ്ടായിരിക്കും. 2012 ലാണ് എര്‍ട്ടിഗ വിപണിയിലെത്തിയത്. 2015 ല്‍ മുഖം മിനുക്കിയ എര്‍ട്ടിഗയാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍