UPDATES

ഓട്ടോമൊബൈല്‍

ഫ്യൂച്ചര്‍ എസ്; ഭാവിയിലേക്കുള്ള യാത്ര

ഡിസൈന്‍ വൈവിദ്ധ്യവുമായി മാരുതിയുടെ പുതിയ മൈക്രോ എസ്.യു.വി

മാരുതി സുസുക്കി ഒന്നും കാണാതെ പുതിയ ഒരു കാര്‍ ഡിസൈന്‍ ചെയ്യില്ല. നിരത്തില്‍ ഇന്നുള്ളതിനേക്കാള്‍ ഏറ്റവും മികച്ചതായിരിക്കണം പുതുതായി എത്തുന്ന കാര്‍ എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അത്തരമൊരു കാറാണ് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി പുറത്തിറക്കുക. ഫ്യൂച്ചര്‍ എസ് എന്നാണ് ഡിസൈന്‍ വൈവിദ്ധ്യവുമായി എത്തുന്ന മൈക്രോ എസ്.യു.വിക്ക് മാരുതി നല്‍കിയ പേര്. ഭാവിയിലേക്കുള്ള എസ്.യു.വി ഫ്യൂച്ചര്‍ എസ് ആണെന്ന് മാരുതി ഓട്ടോ എക്‌സ്‌പോയിലൂടെ കാണിച്ചുതരും. പുതിയ കാര്‍ഡിസൈന്റെ ടീസര്‍ മാരുതി പുറത്തിറക്കിയെങ്കിലും കൂടുതല്‍ ഫീച്ചറുകള്‍ ഓട്ടോ എക്‌സ്‌പോയിലൂടെയേ വെളിപ്പെടുത്തൂ.

പരമ്പരാഗത ഡിസൈനുകളില്‍ നിന്ന് മാറിയായിരിക്കും ഫ്യൂച്ചര്‍ എസ് എത്തുക. വിറ്റാര ബ്രെസ്സയുടെയും സ്വിഫ്റ്റിന്റെയും ഇടയിലായുള്ള മൈക്രോ എസ്.യു.വിയായിട്ടായിരിക്കും ഇത് അവതരിക്കുക. കോംപാക്ട് കാര്‍ സെഗ്മെന്റില്‍ ഞെട്ടിക്കുന്ന ഡിസൈനിലായിരിക്കും ഇത്. കുറഞ്ഞ ചെലവില്‍ എസ്.യു.വിയുടെ ആഡംബരം വാഹന പ്രേമികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ബ്രെസ്സയേക്കാള്‍ 200 എം.എം. നീളം കുറവായിരിക്കും ഇതിന്. എന്നാല്‍, സീറ്റിന്റെ വലിപ്പവും ലെഗ് സ്‌പേസും ആവശ്യത്തിന് നല്‍കിയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ നിരത്തിലെത്തിക്കുന്നതിന് മുമ്പ് വാഹന പ്രേമികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നുണ്ട്. ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ മോഡല്‍ അവതരിപ്പിക്കുമ്പോള്‍ കാണാനെത്തുന്നവരില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇതിനുശേഷമായിരിക്കും കാര്‍ ഉത്പാദനം ആരംഭിക്കുക. 1.2 ലിറ്റര്‍ കെ. സീരീസ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായിരിക്കും കാറില്‍. നാലരക്ഷം രൂപ മുതല്‍ വിലയ്ക്ക് ഇവ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍