UPDATES

ഓട്ടോമൊബൈല്‍

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി; മാരുതി എസ്-പ്രെസോ എത്തുന്നു

സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കുന്ന ഇന്റീരിയറുകള്‍.

ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി എന്ന പ്രത്യേകതയോടെ ചെറു എസ്യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിക്കുന്ന വാഹനമാണ് എസ്-പ്രെസോ. ഈ സെപ്തംബറിലോ, ഓക്ടോബറിലോ വാഹനം വിപണിയിലെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്റെ ഹൃദയം. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും വാഹനം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

വാഹനത്തിന് ഫിച്ചര്‍ സമ്പന്നമായ ഇന്റിരിയര്‍ ആയിരിക്കും ഉണ്ടാവുന്നത്. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കുന്ന ഇന്റീരിയറുകള്‍. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.

വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ വളതെ ആകാംഷയോടോയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്‌സ് തുടങ്ങിയവരായിരിക്കും മുഖ്യ എതിരാളികള്‍. അള്‍ട്ടോയുടെ ഉള്‍പ്പെടെയുള്ള വില്‍പ്പന കുറയുന്നത് എസ്-പ്രെസോയിലൂടെ നികത്താമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍