UPDATES

ഓട്ടോമൊബൈല്‍

മാരുതി എസ്-പ്രസോ മൈക്രോ എസ്.യു.വി സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എസ്-പ്രസോയില്‍ ഉള്‍പ്പെടുത്തുക. സിഎന്‍ജി പതിപ്പും എത്തിയേക്കും

മൈക്രോ എസ്.യു.വി മോഡലായ എസ്-പ്രസോ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. വാഹന പ്രേമികളുടെ മനംകവര്‍ന്ന ഫ്യൂച്ചര്‍ എസിന്റെ രൂപഭംഗിയില്‍ വലിയ മാറ്റങ്ങളില്ലാതെയാകും എസ്-പ്രസോയും വിപണിയിലേക്കെത്തുക.അതുകൊണ്ട് തന്നെ വിലയും ബ്രെസയെക്കാള്‍ വളരെ കുറവായിരിക്കും. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും നിര്‍മാണം. കണ്‍സെപ്റ്റ് മോഡല്‍ പ്രകാരം ബോക്സി ഡിസൈനാണ് വാഹനത്തിന്. മസ്‌കുലാര്‍ ബോഡിയും ക്രോമിയം ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്-പ്രസോയുടെ പുറംമോടിയെ ആകര്‍ഷകമാക്കുമെന്നാണ് വിവരം.

കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലാണ് എസ്-പ്രസോ എത്തുന്നത്. ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.

ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എസ്-പ്രസോയില്‍ ഉള്‍പ്പെടുത്തുക. സിഎന്‍ജി പതിപ്പും എത്തിയേക്കും. മഹീന്ദ്ര എക്സ് യുവി 100 NXT, റെനോ ക്വിഡ്, വരാനിരിക്കുന്ന ടാറ്റ എച്ച്2എക്സ് എന്നിവയാകും എസ്-പ്രസോയുടെ പ്രധാന എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍