UPDATES

ഓട്ടോമൊബൈല്‍

മാരുതി തിരിച്ചുവിളിച്ചു: ബലെനോ, എസ് ക്രോസ്സ്, വിറ്റാര ബ്രസ്സ മോഡലുകൾക്ക് സ്റ്റീയറിങ് തകരാർ

സർവ്വീസ് സെന്ററുകൾക്ക് മാരുതി ഇതു സംബന്ധിച്ച് ഒരു ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.

മാരുതിയുടെ മൂന്ന് കാർമോഡലുകൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. മാരുതിയുടെ പ്രീമിയം കാറുകൾക്കു വേണ്ടിയുള്ള നെക്സ ഷോറൂം ബ്രാൻഡിലൂടെ വിൽക്കുന്ന മൂന്ന് കാറുകൾ തിരിച്ചുവിളിച്ചതെന്ന് ടീംബിഎച്ച്പി റിപ്പോർട്ട് ചെയ്തു. ബലെനോ, എസ് ക്രോസ്സ്, വിറ്റാര ബ്രസ്സ എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കപ്പെട്ടത്. സ്റ്റീയറിങ് വീലിനുള്ള തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു.

ഔദ്യോഗികമായി പരസ്യ അറിയിപ്പൊന്നും നൽകാതെ ഉപഭോക്താക്കളെ ഷോറൂമുകൾ വഴി നേരിട്ട് ബന്ധപ്പെടുകയാണ് മാരുതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

സർവ്വീസ് സെന്ററുകൾക്ക് മാരുതി ഇതു സംബന്ധിച്ച് ഒരു ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾ സ്റ്റീയറിങ് വീൽ തിരിക്കുന്നതിൽ പ്രയാസമുള്ളതായോ അസാധാരണമായ ശബ്ദം കേൾക്കുന്നതായോ പരാതിപ്പെട്ടാൽ സ്റ്റീയറിങ് കോളം സൗജന്യമായി മാറ്റി നൽകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സ്റ്റീയറിങ് കോളത്തിന് മൂന്നു വർഷത്തെ അധിക വാറന്റി നൽകുകയും ചെയ്യും. അതായത് ആകെ അഞ്ചു വർഷത്തെ വാറന്റ് സ്റ്റീയറിങ് കോളത്തിന് ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍