UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെ മൊത്തം കാര്‍ വിപണിയില്‍ പകുതിയിലേറെയും മാരുതിയുടെ വാഹനങ്ങള്‍

ഇന്ത്യന്‍ കാര്‍ വിപണി ഏപ്രില്‍-മേയ് മാസങ്ങളില്‍ 12 ശതമാനം വളര്‍ച്ചയാണ് നേടിയത്

എപ്രില്‍-മേയ് മാസത്തില്‍ ഇന്ത്യയിലെ മൊത്തം കാര്‍ വിപണിയില്‍ പകുതിയിലേറെയും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് കൈയ്യടക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ മറ്റ് കാര്‍ കമ്പനികളെല്ലാം ചേര്‍ന്ന് 25,4930 യൂണിറ്റ് കാറുകള്‍ വിറ്റപ്പോള്‍ മാരുതി മാത്രം വിറ്റത് 274,329 യൂണിറ്റ് കാറുകളാണ്.

2013-14 സാമ്പത്തിക വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ മാരുതിയുടെ മൊത്തം വിപണി വിഹിതം 42.1 ശതമാനമായിരുന്നു. 2014-15 ല്‍ അത് 45 ശതമാനവും, 2015-16 ല്‍ 46.8 ശതമാനവുമായി. 2016-17 ല്‍ 47.3 ശതമാനവുമായി ഉയര്‍ന്നിട്ടുണ്ട്.ഗുജറാത്തില്‍ പുതിയ പ്ലാന്റ് വന്നതോടെയാണ് മാരുതിയുടെ വില്‍പന കൂടിയത്. വര്‍ഷം 2.5 ലക്ഷം യൂണിറ്റ് കാറുകളാണ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്നത്.

ഇന്ത്യന്‍ കാര്‍ വിപണി ഏപ്രില്‍-മേയ് മാസങ്ങളില്‍ 12 ശതമാനം വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ രണ്ട് മാസത്തെ മൊത്തം വിപണിയുടെ 51.8 ശതമാനമാണ് മാരുതിയുടെ വിഹിതം. രണ്ടാം സ്ഥാനത്തുള്ള കമ്പനിയായ ഹ്യുണ്ടായിക്ക് 16 ശതമാനമാണ് വിപണി വിഹിതം. ഹ്യുണ്ടായിക്ക് നാലു ശതമാനം വില്‍പന വര്‍ധനയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍