UPDATES

ഓട്ടോമൊബൈല്‍

ഈ വര്‍ഷം അവസാനം വിപണിയില്‍ എത്താന്‍ ഒരുങ്ങി എസ് ക്രോസ് പെട്രോള്‍

അടുത്ത ഏപ്രിലില്‍ ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിക്കുന്ന പശ്ചാത്തലത്തലത്തിലാണ് എസ് ക്രേസിന്റെ പെട്രോള്‍ പതിപ്പിനെക്കുറിച്ചു കമ്പിനി ആലോചിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ മാരുതി സുസുക്കി എസ് ക്രേസ് വില്‍പനയ്‌ക്കെത്തുമെന്നു സുചന. അടുത്ത ഏപ്രിലില്‍ ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിക്കുന്ന പശ്ചാത്തലത്തലത്തിലാണ് എസ് ക്രേസിന്റെ പെട്രോള്‍ പതിപ്പിനെക്കുറിച്ചു കമ്പിനി ആലോചിക്കുന്നത്.

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കാനാണു മാരുതി സുസുക്കി ആലോചിക്കുന്നത്. സ്മാര്‍ട് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഇരട്ട ബാറ്ററി സംവിധാനവും സുസുക്കി ഈ എന്‍ജിനൊപ്പം ലഭ്യമാക്കിയേക്കും.മാരുതി ശ്രേണിയിലെ പതിവു ശൈലിയില്‍ ഈ പെട്രോള്‍ എന്‍ജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാവും സുസുക്കിലഭ്യമാക്കുക. ആഗോളതലത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എസ് ക്രോസ് ഇപ്പോള്‍ തന്നെ വില്‍പ്പനയ്ക്കുണ്ട്.

ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.6 ലീറ്റര്‍ ഡീസല്‍ എന്നിവയാണു രാജ്യാന്തരതലത്തില്‍ .നിലവില്‍ പെട്രോള്‍ എന്‍ജിന്‍ സഹിതം എസ് ക്രോസ് വിപണിയിലില്ല. സെഡാനായ സിയാസിന്റെ പരിഷ്‌കരിച്ച പതിപ്പിനൊപ്പം അരങ്ങേറിയ കെ 15 ബി പെട്രോള്‍ എന്‍ജിനാവും മാരുതി സുസുക്കി എസ് ക്രോസില്‍ ലഭ്യമാക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍