UPDATES

ഓട്ടോമൊബൈല്‍

പ്രീ ബുക്കിങ് ആരംഭിച്ച് പുത്തന്‍ വാഗണ്‍ ആര്‍

4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്സ്ഷോറൂം വില

പുതിയ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ പ്രീ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്സ്ഷോറൂം വിലയെന്നാണ് സുചനകള്‍. ജനുവരി 23-നാണ് അടിമുടി മാറ്റത്തോടെ പുത്തന്‍ വാഗണ്‍ ആര്‍ വിപണിയില്‍ എത്തുന്നത്.

ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട് വാഗണ്‍ ആറിന്. കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ എന്‍ജിനിലും 1.0 ലിറ്റര്‍ എന്‍ജിനിലും വാഗണ്‍ ആര്‍ ലഭ്യമാകും. 68 പിഎസ് പവര്‍ നല്‍കുന്നതാണ് 1.0 ലിറ്റര്‍ എന്‍ജിന്‍. 1.2 ലിറ്റര്‍ എന്‍ജിന്‍ 83 പിഎസ് പവര്‍ നല്‍കുന്നതായിരിക്കും. മാനുവല്‍, ഓട്ടോമാറ്റിക് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്- AGS) ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും.

പുതിയ ആകൃതിയിലുള്ള ഹെഡ്ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. ഇന്റീരിയറില്‍ നിരവധി പുതുമ കൊണ്ടുവന്നിട്ടുണ്ട്. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമാണ് പുതിയ വാഗണ്‍ ആറിനുള്ളത്. സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്റേര്‍ഡായുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍