UPDATES

ഓട്ടോമൊബൈല്‍

വരുന്നു ആറ് സ്പീഡ് ഗീയര്‍ബോക്‌സുള്ള സ്വിഫ്റ്റ്

ഹെവേ ഡ്രൈവിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ ഗീയര്‍ബോക്‌സിനു കഴിയും

മാരുതി സ്വിഫ്റ്റിന് ആറ് സ്പീഡ് ഗീയര്‍ബോക്‌സ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ മോഹം സാഷാത്കരിക്കാന്‍ പോകുന്നു. മെച്ചപ്പെട്ട മൈലേജും പെര്‍ഫോമന്‍സും നല്‍കുന്ന ആറ് സ്പീഡ് ഗീയര്‍ബോക്‌സുള്ള സ്വിഫ്റ്റിനെ വൈകാതെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി.

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ വിപണിപ്രവേശം നടത്തിയ സ്വിഫ്റ്റിന് നിലവില്‍ അഞ്ച് സ്പീഡ് മാന്വല്‍, എഎംടി വകഭേദങ്ങളാണുള്ളത്.

സ്വിഫ്റ്റിന്റെ ചില വകഭേദങ്ങള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സ് ലഭ്യമാക്കുക. ഇതിന് വിലയും കൂടുതലായിരിക്കും. ഹൈവേ ഡ്രൈവിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ ഗീയര്‍ബോക്‌സിനു കഴിയും.

എംഎഫ് 30 എന്നാണ് പുതിയ ഗീയര്‍ബോക്‌സിന് മാരുതി സുസൂക്കി നല്‍കിയിരിക്കുന്ന കോഡ് നാമം. തുടക്കത്തില്‍ പ്രതിവര്‍ഷം 50,000 ആറ് സ്പീഡ് ഗീയര്‍ബോക്‌സുകള്‍ വീതമാണ് നിര്‍മിക്കുക. 2020 ല്‍ ഇത് പ്രതിവര്‍ഷം നാല് ലക്ഷം എണ്ണമായി ഉയര്‍ത്തും.

സ്വിഫ്റ്റിനു പുറമേ ബലേനോ, സിയാസ് മോഡലുകളിലും ആറ് സ്പീഡ് ഗീയര്‍ബോക്‌സ് ഉപയോഗിച്ചു തുടങ്ങും. 1.3 ലീറ്റര്‍ ഡീസല്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന മോഡലുകള്‍ക്കാണ് ആറ് സ്പീഡ് ഗീയര്‍ബോക്‌സ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേറിയോ തുടങ്ങിയ മാരുതി മോഡലുകളില്‍ ഇതിനെ പ്രതീക്ഷിക്കേണ്ടതില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍