UPDATES

ഓട്ടോമൊബൈല്‍

തിരുവനന്തപുരത്ത് പുതിയ ബെന്‍സ് കാര്‍ ഷോറൂം

കേരളത്തില്‍ ബെന്‍സിന്റെ എട്ടാമത്തെ ഷോറൂം

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ പുതിയ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ ബെന്‍സിന്റെ എട്ടാമത്തെ ഷോറൂം ആണിത്.

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോള്‍ജറാണ് ഡീലര്‍ഷിപ്പ് ഉത്ഘാടനം ചെയ്തത്. 2022ല്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ എല്ലാ കാര്‍ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കുമെന്ന് റോളണ്ട് ഫോള്‍ഗര്‍ അറിയിച്ചു.

കേരളത്തിലെ പ്രധാന മെഴ്‌സിഡീസ് ബെന്‍സ് കാര്‍ വിതരണക്കാരായ രാജശ്രീ മോട്ടോഴ്‌സിന്റേതാണ് പുതിയ ഡീലര്‍ഷിപ്പ്. കോവളം ബൈപാസില്‍ മുട്ടത്തറയില്‍ മൂന്ന് കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച ഡീലര്‍ഷിപ്പിന് ഒമ്പതിനായിരം ചതുരശ്ര അടി വിസ്താരമുണ്ട്. ആറ് കാറുകള്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കാം. വിദഗ്ധ പരിശീലനം ലഭിച്ച 15 ജീവനക്കാരാണ് വില്‍പ്പന വിഭാഗത്തിലുള്ളത്.

മെഴ്‌സിഡീസ് ബെന്‍സിന്റെ കേരളത്തിലെ വിപുലീകരണ ദൗത്യത്തില്‍ ഭാഗമാകുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും ബ്രാന്‍ഡുമായുള്ള ദീര്‍ഘവും വിജയകരവുമായ സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും രാജശ്രീ മോട്ടോഴ്‌സ് എം.ഡി എസ്. ശിവകുമാര്‍ പറഞ്ഞു. നഗരത്തില്‍ മാത്രമല്ല, സമീപ നഗരങ്ങളിലും തിരുവനന്തപുരത്തെ രാജശ്രീമോട്ടോഴ്‌സിന്റെ സേവനം ലഭ്യമാകും.

മൂന്ന് വര്‍ഷമായി രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായി തുടരുന്ന മെഴ്‌സിഡീസ് ബെന്‍സിന് 45 നഗരങ്ങളിലായി നിലവില്‍ 93 വില്‍പ്പന ശാലകളുണ്ട്. 2017 ല്‍ 15,330 കാറുകളാണ് ജര്‍മന്‍ കമ്പനി വില്‍പ്പന നടത്തിയത്. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങള്‍ക്കകം തന്നെ രണ്ട് മോഡലുകള്‍ മേബാക്ക് എസ് 650, പുതിയ എസ് ക്ലാസ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍