നിലവില്‍ 2000 യൂണിറ്റാണ് പ്രൊഡക്ഷന്‍ കപ്പാസിറ്റി. ഇത് 3000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം.12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വില.
SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തി.എന്നാല്‍ ഈ വാഹനത്തിന്റെ ബുക്കിങ് താത്കാലികമായി കമ്പനി നിര്‍ത്തുകയാണെന്നാണ് സുചന.
കൂടുതല്‍ ബുക്കിങുകള്‍ ലഭിച്ചതോടെ അധികം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്ര ഉയര്‍ന്ന ബുക്കിങ്ങിന് മാത്രം ഹെക്ടര്‍ യൂണിറ്റ് നിര്‍മിക്കാനുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി നിലവില്‍ കമ്പനിക്കില്ല. ഈ വര്‍ഷം ഓക്ടോബറില്‍ പ്രതിമാസ ഉത്പാദനം 3000 യൂണിറ്റിലെത്തിക്കുമെന്നും എംജി അറിയിച്ചു. ജൂണ്‍ 4 നാണ് ബുക്കിങ് തുടങ്ങിയത്. വില പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു. തികച്ചും മത്സരക്ഷമമായ വിലയിലാണ് എംജി ഹെക്ടര്‍ എത്തുന്നത്. കൂറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.
നിലവില്‍ 2000 യൂണിറ്റാണ് പ്രൊഡക്ഷന്‍ കപ്പാസിറ്റി. ഇത് 3000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം.12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വില. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്. ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്യുവിയായാണ് ഹെക്ടര്‍. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. 2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്യുവിയുടെ ബൂട്ട്.
നാലു വകഭേദങ്ങളിലാണു ഹെക്ടര്‍ വില്‍പനയ്‌ക്കെത്തുക: സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ്പ്. കാന്‍ഡി വൈറ്റ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, ബര്‍ഗണ്ടി റെഡ്, ഗ്ലെയ്‌സ് റെഡ് നിറങ്ങളിലാണു കാര്‍ ലഭിക്കുക. ഹെക്ടറിന്റെ സ്മാര്‍ട്, ഷാര്‍പ് വകഭേദങ്ങള്‍ മാത്രമാണു ഗ്ലെയ്‌സ് റെഡ് നിറത്തില്‍ വിപണിയിലുണ്ടാവുക. ഹെക്ടറിന്റെ മുന്തിയ പതിപ്പായ ഷാര്‍പ്പില്‍ എസ് യു വി വിഭാഗത്തില്‍ ഇതുവരെ കാണാത്ത പുതുമകളും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണ് എം ജി മോട്ടര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.