UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യ ഏറെ ഇഷ്ടപ്പെടുന്ന സ്‌കൂട്ടര്‍ ഏത്?

ഏറ്റവും വില്‍പ്പനയുള്ള 10 സ്‌കൂട്ടറുകള്‍

ഇന്ത്യയില്‍ സ്‌കൂട്ടര്‍ വില്‍പ്പന മാസം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ 23.95 ശതമാനമായിരുന്നു വളര്‍ച്ച. ആകെ വില്‍പ്പന നടന്നത് 5,60,653 സ്‌കൂട്ടറുകള്‍. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ കമ്പനി, ഹീറോ മോട്ടോ കോര്‍പ്, ഇന്ത്യ യമഹ മോട്ടോര്‍, പിയാജ്യോ വെഹിക്കിള്‍സ്, മഹീന്ദ്ര ടൂ വീലേഴ്‌സ്, സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ എന്നീ ഏഴ് കമ്പനികളാണ് രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയിലുള്ളത്.

ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന നേടിയ 10 സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്നു നോക്കാം. പതിവുപോലെ ഹോണ്ട ആക്ടിവയാണ് ഒന്നാം സ്ഥാനത്ത്. 2.47 ലക്ഷം എണ്ണമായിരുന്നു വില്‍പ്പന. അതായത് പ്രതിദിനം 8,834 എണ്ണം. രണ്ടാം സ്ഥാനം ടിവിഎസ് ജൂപ്പിറ്ററിനാണ്. വില്‍പ്പന നടന്നത് 63,534 എണ്ണം. ഹോണ്ട ഡിയോയ്ക്കാണ് മൂന്നാം സ്ഥാനം. വില്‍പ്പന 41,556 എണ്ണം. ജനവരിയില്‍ ഇത് 39,397 എണ്ണമായിരുന്നു. ആകെ ആകെ സ്‌കൂട്ടര്‍ വില്‍പ്പനയുടെ 55 ശതമാനത്തിലേറെ ഭാഗം ഹോണ്ടയുടെ ആക്ടിവ, ഡിയോ, ഗ്രാസിയ മോഡലുകള്‍ പങ്കിടുന്നു.

സുസൂക്കി ആക്‌സസ് 125 നാലാം സ്ഥാനം സ്വന്തമാക്കി. 39,061 പുതിയ ഉപഭോക്താക്കളെ ആക്‌സസ് നേടി.ഹീറോ മോട്ടോ കോര്‍പ്പിന്റെ 110 സിസി സ്‌കൂട്ടറായ മയിസ്‌ട്രോയ്ക്കാണ് അഞ്ചാം സ്ഥാനം. 35,165 യൂണിറ്റായിരുന്നു വില്‍പ്പന.

2017 നവംബറില്‍ വിപണിയിലെത്തിയ 125 സിസി സ്‌കൂട്ടറായ ഹോണ്ട ഗ്രാസിയ ആറാം സ്ഥാനം നേടി. ഫെബ്രുവരിയില്‍ 23,620 എണ്ണം വില്‍പ്പന നടന്ന ഗ്രാസിയയുടെ ഇതുവരെയുളള വില്‍പ്പന 75,000 പിന്നിട്ടു. ഹീറോ മോട്ടോ കോര്‍പ്പിന്റെ പ്ലഷര്‍, ഡ്യുയറ്റ് മോഡലുകളാണ് യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളില്‍. യമഹയുടെ ഫാസിനോ ഒമ്പതാം സ്ഥാനവും റേ പത്താം സ്ഥാനവും നേടി.

"</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍