UPDATES

ഓട്ടോമൊബൈല്‍

റെനോയുടെ ഏഴ് സീറ്റര്‍ എംപിവി ഉടന്‍ വിപണിയിലെത്തും

RBC എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എംപിവി ഈ വര്‍ഷം ജൂലൈയില്‍ തന്നെ വില്‍പ്പനയ്ക്കെത്തും എന്നാണ് സൂചന.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മികച്ച സ്വാധീനമായി വരികയാണ് റെനോ. റെനോ ഇപ്പോള്‍ പുതിയ ചില മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍. റെനോയുടെ തന്നെ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ എംപിവിയുടെ പണിപ്പുരയിലാണ് കമ്പനിയിപ്പോള്‍. RBC എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എംപിവി ഈ വര്‍ഷം ജൂലൈയില്‍ തന്നെ വില്‍പ്പനയ്ക്കെത്തും എന്നാണ് സൂചന. റെനോ ക്വിഡിലെ CMF-A പ്ലാറ്റ്ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ റെനോ RBC എംപിവി ഒരുങ്ങുന്നത്.

ഡിസൈനിലും പുതിയ ഞആഇ എംപിവി റെനോ ക്വിഡ് ഹാച്ച്ബാക്കിനെ പിന്തുടരാനാണ് സാധ്യത. പരുക്കനായ ബോഡിയും ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും RBC -യില്‍ റെനോ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എംപിവിയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ക്വിഡിലേത് പേലെ തന്നെയായിരിക്കും. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സുരക്ഷ ക്രമീകരണങ്ങളെല്ലാം തന്നെ പുത്തന്‍ റെനോ RBC എംപിവിയാക്ക് ഒരുക്കുന്നുണ്ട്.

1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനോ അല്ലെങ്കില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോ ആവാനാണ് സാധ്യത. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണെങ്കില്‍ AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും എംപിവിയില്‍ കമ്പനി ഒരുക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഈ എംപിവിയെ കമ്പനി രൂപകല്‍പ്പന ചെയ്യുക. നിലലവില്‍ RBC എംപിവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.പുറത്തുവിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍