UPDATES

ഓട്ടോമൊബൈല്‍

സുസുക്കിയുടെ ആള്‍ട്ടോ ഹാച്ച്ബാക്ക് 2019 ഒക്ടോബറില്‍ എത്തുന്നു

ഐക്കണിക് മോഡലായ ആള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ ആള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

സുസുക്കിയുടെ പുത്തന്‍ ആള്‍ട്ടോ ഹാച്ച്ബാക്ക് 2019 ഒക്ടോബറില്‍ അവതരിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ തരംഗമായ മാരുതി ആള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമായ രൂപഭാവമാണ് വിദേശ രാജ്യങ്ങളിലെ ആള്‍ട്ടോയ്ക്കുള്ളത്. നിലവില്‍ നിരത്തിലോടുന്ന സുസുക്കി ആള്‍ട്ടോ 2014 മോഡലാണ്. മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനാണ് ഈ ആള്‍ട്ടോയിലുള്ളത്. ഇതേ എന്‍ജിന്‍ നിലനിര്‍ത്തിയായിക്കും പുതിയ ആള്‍ട്ടോ എത്തുക.

2012-ല്‍ എത്തിയ മാരുതി സുസുക്കി ആള്‍ട്ടോ 800 മോഡലാണ് ഇന്ത്യയില്‍ ഇപ്പോഴും ഓട്ടം തുടരുന്നത്. ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെ പുതിയ ആള്‍ട്ടോ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐക്കണിക് മോഡലായ ആള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ ആള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

സുസുക്കിയുടെ പുതിയ മോഡലുകളെല്ലാം പിന്തുടരുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും ആള്‍ട്ടോയുടെ നിര്‍മാണം. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍