UPDATES

ഓട്ടോമൊബൈല്‍

115 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനുമായി പുതിയ ബജാജ് ‘സിടി 110 പുറത്തിറങ്ങി

115 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7000 ആര്‍പിഎമ്മില്‍ 8.44 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 4 സ്പീഡാണ് ഗിയര്‍ബോക്സ്.

ബജാജിന്റെ പുതിയ സിടി 110 ഇന്ത്യയില്‍ പുറത്തിറക്കി. കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നീ രണ്ട് വകഭേദങ്ങളാണ് 2019 സിടി 110 മോഡലിനുള്ളത്.100 സിസി സിടി മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തുറ്റ എന്‍ജിനൊപ്പം അധിക ഫീച്ചേഴ്സും പുതിയ സിടിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

116 കിലോഗ്രാണ് വാഹനത്തിന്റെ ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 10.5 ലിറ്ററാണ്. മാറ്റ് ഒലീവ് ഗ്രീന്‍ (മഞ്ഞ ഗ്രാഫിക്സ്), ഗ്ലോസ് എബോണി ബ്ലാക്ക് (ബ്ലൂ ഗ്രാഫിക്സ്), ഗ്ലോസ് ഫ്ളെയിം റെഡ് (ചുവപ്പ് ഗ്രാഫിക്സ്) എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക.
പുതിയ ബോഡി ഗ്രാഫിക്സ്, സെമി-നോബി ടയര്‍, 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ ക്രാഷ് ഗാര്‍ഡ്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, മിററിലെയും സസ്പെന്‍ഷനിലെയും റബ്ബര്‍ കവര്‍, ടാങ്കിലെ റബ്ബര്‍ പാഡ്, ബ്ലാക്ക്ഡ് ഔട്ട് എന്‍ജിന്‍-വീല്‍, വലിയ സീറ്റ് എന്നിവ സിടി 110 മോഡലിനെ വ്യത്യസ്തനാക്കും.

115 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7000 ആര്‍പിഎമ്മില്‍ 8.44 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 4 സ്പീഡാണ് ഗിയര്‍ബോക്സ്.

സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കാണുള്ളത്, ആന്റി സ്‌കിഡ് ബ്രേക്കിങ് സംവിധാനവും ഇതിലുണ്ട്.സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 125 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

രാജ്യത്തെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഹീറോ സിഡി ഡ്രീം 110, ടിവിഎസ് സ്പോര്‍ട്ട്, യമഹ സല്യൂട്ടോ ആര്‍എക്സ് എന്നിവയാണ് പുതിയ സിടി110ന്റെ പ്രധാന എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍