UPDATES

ഓട്ടോമൊബൈല്‍

പറക്കും ടാക്സിയുമായി ഔഡിയും എയര്‍ബസും വരുന്നു!

ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഡ്രോണ്‍ വീക്കിലാണ് ഇത് സംബന്ധിച്ച വിവരം കമ്പനികള്‍ പങ്കുവച്ചത്.

സ്വയം ഓടുന്ന വൈദ്യുത കാറിന്റെയും യാത്രക്കാരെ വഹിക്കുന്ന ഡ്രോണിന്റെയും സമന്വയമായ പോപ് അപ് നെക്സ്റ്റിന്റെ മാതൃകയുമായി ഔഡിയും എയര്‍ബസും ഇറ്റാല്‍ഡിസൈനും. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയും യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസും ഇറ്റാലിയന്‍ ഡിസൈന്‍, എന്‍ജിനീയറിങ് കമ്പനിയായ ഇറ്റാല്‍ഡിസൈനും ചേര്‍ന്നാണ് ഈ നൂതന ആശയം യാഥാര്‍ഥ്യമാക്കുവാന്‍ ഒരുങ്ങുന്നത്.

ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഡ്രോണ്‍ വീക്കിലാണ് ഇത് സംബന്ധിച്ച വിവരം കമ്പനികള്‍ പങ്കുവച്ചത്. ഭാവി പറക്കും ടാക്സികളുടേതാണെന്ന് ഔഡിയുടെ ഉപസ്ഥാപനമായ ഇറ്റാലന്‍ ഡിസൈന്റെ പ്രസിഡന്റും ഔഡിയിലെ സോഴ്സിങ് ആന്‍ഡ് ഐ ടി വിഭാഗം ചുമതലയുള്ള ബോര്‍ഡ് അംഗവുമായ ബെണ്‍ഡ് മാര്‍ട്ടെന്‍സ് അഭിപ്രായപ്പെട്ടു. ഔഡിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ സംശയമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുസ്ഥലത്തു നടന്ന ആദ്യ പരീക്ഷണ പറക്കലില്‍ പോപ് അപ് നെക്സ്റ്റിന്റെ പറക്കും മൊഡ്യൂള്‍ യാത്രക്കാരെ വഹിക്കുന്ന ക്യാപ്സ്യൂള്‍ കൃത്യമായി നിലത്തിറക്കി; തുടര്‍ന്ന് ഈ വാഹനം സ്വയം ഓടിത്തുടങ്ങുകയും ചെയ്തു. ‘പറക്കും ഡ്രോണി’ന്റെ യഥാര്‍ഥ വലുപ്പത്തിന്റെ നാലിലൊന്നു മാത്രമുള്ള മാതൃക ഉപയോഗിച്ചായിരുന്നു ഇപ്പോഴത്തെ പരീക്ഷണപ്പറക്കല്‍.

സൗത്ത് അമേരിക്ക കേന്ദ്രീകരിച്ച് ഔഡി നടത്തുന്ന പരീക്ഷണങ്ങളില്‍ എയര്‍ബസിന്റെ ഉപസ്ഥാപനമായവൂമാണു പങ്കാളിയാവുന്നത്. ഇതിനു പുറമെ ജര്‍മനിയിലെ ഇന്‍ഗോള്‍സ്റ്റാഡ് കേന്ദ്രമാക്കി നടക്കുന്ന അര്‍ബന്‍ എയര്‍ മൊബിലിറ്റി ഫ്ളയിങ് ടാക്സി പദ്ധതിയെയും ഔഡി പിന്തുണയ്ക്കുന്നുണ്ട്.

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ച് ഇരുമ്പെടുക്കാന്‍ കേന്ദ്ര പദ്ധതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍