രാജ്യാന്തര നിരയില്‍ ഡീസല്‍ ഓട്ടോമാറ്റിക് സിവിക്കുണ്ടെങ്കിലും മോഡലിനെ തത്കാലം ഇന്ത്യയില്‍ കൊണ്ടുവരേണ്ടെന്നാണ് ഹോണ്ടയുടെ തീരുമാനം.
2013 -ല്‍ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിര്‍ത്തലാക്കിയ ഹോണ്ട സിവിക്ക് തിരിച്ചുവരാനെരുങ്ങുന്നു. മാര്‍ച്ചില്‍ത്തന്നെ മോഡലിന്റെ ഡെലിവറി തുടങ്ങുമെന്നാണ് വിവരം. മുന്‍തലമുറയെക്കാള്‍ ആഢ്യത്തവും പ്രൗഢിയും തിരിച്ചുവരുന്ന പത്താംതലമുറ സിവിക്കിനുണ്ട്.
പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളും ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും കാറിന് ഗൗരവം പകരും. സെഡാനെക്കാളുപരി ഫാസ്റ്റ്ബാക്ക് ശൈലിയാണ് സിവിക്കിന് ഭംഗികൂടുന്നത്. പെട്രോള്‍ വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനലായി ഒരുങ്ങും. രാജ്യാന്തര നിരയില്‍ ഡീസല്‍ ഓട്ടോമാറ്റിക് സിവിക്കുണ്ടെങ്കിലും മോഡലിനെ തത്കാലം ഇന്ത്യയില്‍ കൊണ്ടുവരേണ്ടെന്നാണ് ഹോണ്ടയുടെ തീരുമാനം.
18 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍ പാര്‍ശ്വങ്ങളില്‍ സിവിക്കിന്റെ ആകര്‍ഷണീയത കുടും .ആഗോള വിപണിയില്‍ സിവിക്കിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പ്, സിവിക് ടൈപ്പ്-R -നെയും കമ്പനി കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ മോഡലിന്റെ ഇന്ത്യന്‍ സാധ്യത കുറവായിരിക്കും.
വൈദ്യുത സണ്‍റൂഫ്, തുകല്‍ സീറ്റുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം സിവിക്കിലുണ്ടാവും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് കാറില്‍ ഇടംകണ്ടെത്തുക. ട്രാക്ഷന്‍ കണ്‍ട്രോളും ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക്ക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ഫലപ്രദമായ സുരക്ഷയും ഹോണ്ട സിവിക്ക് ഉറപ്പ്‌നല്‍ക്കുന്നു.